ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

205

                                                                യോഗം                                                                                                                                                                                                                     ൧൮൩

ആളായിരുന്നതിനാൽ തന്നെ ശപിച്ചപ്രകാരംതന്നെ താൻ സ്വാമിയാരേയും ശപിച്ചു. രണ്ടുശാപവും ഫലിച്ചു എന്നാണ് വയ്പ്. എത്രതന്നെ ദത്തു എടുത്താലും പെരുമ്പടപ്പിൽ സന്തതി ഭാഗ്യം എല്ലാകാലത്തും കഷ്ടിതന്നെ. വടക്കേമഠത്തിലോ സന്യാസവും ഇല്ലാതായിത്തീർന്നുവല്ലൊ.

                               തനിക്കു മേലിൽ മററാർക്കും സന്യാസംകൊടുപ്പാൻ നിവർത്തിയില്ലാതെതീർന്നപ്പോൾ ശിഷ്യപാരമ്പര്യം നശിച്ചുപോകുന്നുവല്ലോ എന്നുള്ള വ്യസനത്തോടെ മഠപ്പുറംവകയായ സകല സ്വത്തുകളും ഓത്തന്മാരുടെ ചിലവിലേക്കായി ബ്രാമണർക്കായിക്കൊണ്ടുഎഴുതിക്കൊടുത്തു. ഇതിനുമുമ്പിൽതന്നെ പദംചൊല്ലുന്നതിനു സാധാരണയായി നംപൂരിമാർ തൃശ്ശിവപേരൂരുവന്ന് താമസിച്ചിരുന്നു. എന്നാൽ അക്കാലത്തു ചിലവിന്നുവകയില്ലാതെ ബുദ്ധിമുട്ടി ഭക്തപ്രിയത്താണു ഓതിക്കോന്മാർക്കു ഒരു വാസസ്ഥലം ഉണ്ടായിരുന്നതു്. ആ പഴമ മറക്കാതിരിപ്പാനായി ത്രിശ്ശിപവേരൂരു് ഓതിക്കോന്മാരെ ഇന്നും ഭക്തപ്രിയത്തു് ഓതിക്കോന്മാരെന്നും പറഞ്ഞുവരുന്നുണ്ടു്. വടക്കേമഠം വക സ്വത്തുക്കൾ ബ്രഹ്മസ്വത്തിലേക്കു എഴുതിക്കൊടുത്ത കാലത്തു ചാങ്ങലിയോട്ടു നംമ്പൂരി എന്ന ഒരാൾ നല്ല ഓതിക്കോനായി തൃശ്ശിവപേരൂരു് പഠിച്ചുകൊണ്ടിരുന്നതുകൊണ്ടു അദ്ദേഹത്തിനെ യോഗഗുരുവായും നിശ്ചയിച്ചു. അതിൽ പിന്നെ ഈ ബ്രഹ്മസ്വം മഠം കൊച്ചീരാജാക്കന്മാരുടെ അധീനത്തിലും രക്ഷയിലും ആയിരുന്നതിനാൽ ക്രമേണ മഠത്തിലേയ്ക്കു പുഷ്ടിയും അഭിവൃദ്ധിയും ഉണ്ടാവാൻ ഇടയായി.
                              കൊച്ചിയിലെ മേലന്വേഷണവും പോഷണവും സാമൂതിരി രാജാവിന്നു് സുഖമായില്ലെന്നു പറയേണ്ടതില്ലല്ലോ. അക്കാലത്തിൽ മലയാളത്തിൽ പ്രാധാന്യം എല്ലാംകൊണ്ടും നമ്പൂരിമാർക്കായിരുന്നതിനാൽ അവരെ കൊണ്ടാടുവാൻ തങ്ങൾ തങ്ങൾ വേണം എന്നു് അഭിമാനം രണ്ടുരാജാക്കന്മാർക്കും ഒരുപോലെയുണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള സ്വരച്ചേർച്ചയൊ-

കേട്ടാലുംപണ്ടു കേളിപ്പുതുമയൊടുമണിക്കുത്തെഴുംകൊച്ചികോഴി- ക്കോട്ടാ രണ്ടൂഴികൾക്കുള്ളുടയവർകളിടഞ്ഞായിരുന്നൂനടപ്പൂ"

ഈ മത്സരംനിമിത്തം നമ്പൂരിമാർതന്നെ രണ്ടു പക്ഷമായി പിരിഞ്ഞു. പിരിഞ്ഞുപോയവർ കോഴിക്കോട്ടു ചെന്നാശ്രയിച്ചു ഭാരതപ്പുഴ വക്കത്തു തിരുനാവായ എന്ന സ്ഥലത്തു സഭാമഠവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/205&oldid=159712" എന്ന താളിൽനിന്ന് ശേഖരിച്ചത്