ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

206

൧൮൪ ഗദ്യമാലിക ഒന്നാംഭാഗം

പണിയിപ്പിച്ചു. വേറെ ഒരു യോഗഗുരുവിനേയും (ഏർക്കര എന്നാണു ഈ വാദ്ധ്യാന്റെ ഇല്ലപ്പേരു്) സ്വീകരിച്ചു പാർപ്പാൻതുടങ്ങി. ആഭിജാത്യം കുറഞ്ഞ ഒരു നംപൂരിയെക്കൊണ്ടു ഓത്തു തുടങ്ങിക്കുക കൊണ്ടാണ് യോഗം രണ്ടായി പിരിയുവാൻ കാരണമെന്നു ഒരു സംഗതിപറയുന്നതു അത്ര ശരിയാണെന്നു തോന്നുന്നില്ല. ഇതു് അഥവാ തെററാണെങ്കിൽതന്നെയും അതു് എളുപ്പത്തിൽ നിവർത്തിക്കാവുന്ന ഒരു പിഴയാകയാൽ ശാശ്വതമായി യോഗം പിരിയുവാൻ സംഗതിയായതു രാജാക്കന്മാരുടെ മത്സരമായിരിക്കണമെന്നുള്ളതിലേക്കു സംശയമില്ല. ഏതു വിധമായാലും രണ്ടുയോഗവും രണ്ടുപക്ഷവും ഉണ്ടാകനിമിത്തം മലയാളത്തിൽ വേദപാഠം അശേഷം നശിക്കാതെ കിടപ്പാൻ ഇടയായി എന്നു് സന്തോഷത്തോടെ പറയേണ്ടതായി വന്നിരിക്കുന്നു.

ശു ഭം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/206&oldid=159713" എന്ന താളിൽനിന്ന് ശേഖരിച്ചത്