ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാറാവിൽ നിന്നു വിടുവാനും, അയാൾക്കു കൊട്ടാരത്തിൽതന്നെ ഒരു ജീവനം കൊടുക്കുവാനും കല്പിച്ചു. അന്നുമുതൽ കേശവൻ ക്രമേണ മഹാരാജാവിന്റെ പ്രീതിക്കു പാത്രമായി വരികയും, ഏറെ താമസിയാതെ കോട്ടാരം സമ്പ്രതിയുടെ കീഴിൽ ഒരു ഗുമസ്തനായി നിശ്ചയിക്കപ്പെടുകയും ചെയ്തു. കാർയ്യാദികളിലുള്ള നൈപുണ്യംകൊണ്ടും, ജാഗ്രതകൊണ്ടും , തന്റെ സ്വഭാവഗുണം കൊണ്ടും അയാൾ വേഗത്തിൽ എല്ലാപേർക്കും സമ്മതനായിത്തീർന്നു. കൊട്ടാരം സമ്പ്രതിയെന്നുതന്നെയല്ല, ദിവാൻജികൂടിയും കേശവപിള്ളയോടു കാർയ്യങ്ങൾ ആലോചിച്ചുതുടങ്ങി.

                                          കേശവപിള്ളയുടെ അഭ്യുദയകാലത്തു രാജ്യഭാരംചെയ്തുകൊണ്ടിരുന്നതു ൯൩൩-ൽ തിരുമൂപ്പുകിട്ടി ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവാകുന്നു. അതിവിദ്വാനും നീതിമാനും രാജ്യതന്ത്രജ്ഞനും പ്രജാവത്സലനുമായ അദ്ദേഹത്തിന്റെ രാജ്യഭാരം വളരെ ക്ഷേമകരമായിരുന്നു എന്നു പ്രസിദ്ധമാണല്ലൊ. അക്കാലത്തു കച്ചവടം, കൃഷി മുതലായതിന്റെ വർദ്ധനകോണ്ടു രാജ്യത്തു ധനസമൃദ്ധിയും വിദ്വൽ സല്കാരം കൊണ്ടു വിദ്യാപ്രചാരവും പ്രജകൾക്കു പലപ്രകാരത്തിലുള്ള ക്ഷേമവുമുണ്ടായിരുന്നു. കുഞ്ചൻനമ്പ്യാർ, ഉണ്ണായിവാരിയർ മുതലായ കവിതക്കാരും വിദ്വാൻമാരും അദ്ദേഹത്തിന്റെ രക്ഷയിലിരുന്നു പ്രസിദ്ധന്മാരായവരാണ്. അതുകൊണ്ടു കേശവപിള്ള ക്രമേണ പ്രാപിച്ച ഉന്നതിയെക്കുറിച്ചു വ്യവഹരിക്കുമ്പോൾ ആ മഹാരാജാവിന്നു യോഗ്യതയെ കണ്ടുപിടിക്കാനും സമ്മാനിപ്പാനും ഉണ്ടായിരുന്ന ശക്തികൂടി ഗണിക്കപ്പെടുവാൻ അവകാശമുള്ളതാണ്.

കേശവപിള്ള കൊട്ടാരത്തിൽ ഗുമസ്തനായിരിക്കുമ്പോൾ കച്ചവടസംബന്ധമായ കാർയ്യങ്ങളിൽ ചില ഏർപ്പാടുകൾ ചെയ്യുവാൻ അദ്ദേഹത്തെ നിയോഗിച്ചു. ബുദ്ധിമാനായ അദ്ദേഹം കച്ചവടത്തിന്റെ അഭിവൃദ്ധികൊണ്ടു രാജ്യത്തേക്കു് വളരെ ക്ഷേമമുണ്ടാകുമെന്നുകണ്ടു് അതിന്റെ പൂർണ്ണമായും യഥാർത്ഥമായുള്ള പരിജ്ഞാനം സമ്പാദിപ്പാൻ വേണ്ടി സമീപത്തിൽ കച്ചവട ശാലകൾ കെട്ടി വ്യാപാരം ചെയ്തുവന്നിരുന്ന ലന്തക്കാരോടും ഇംഗ്ലീഷുകാരോടും എഴുത്തുകുത്തുകൾ നടത്തിത്തുടങ്ങി. വളരെക്കാലത്തെ പരിചയംകൊണ്ടു് കച്ചവടക്കാർയ്യത്തിൽ പ്രത്യേക നൈപുണ്യം സിദ്ധിച്ചിട്ടുള്ള ഈ യൂറോപ്യന്മാരുമായുള്ള സമാഗമംകൊണ്ടു നാട്ടിലേക്കു വളരെ ഗുണങ്ങളുണ്ടായി. തിരുവിതാംകൂറിൽ ധാരാളമായി ഉണ്ടാകുന്ന ചില സാധനങ്ങളെ കമ്പനിക്കാർക്കു കൊടുക്കത്തക്കവണ്ണവും പകരം അവിടെ പ്രത്യേകം ആവശ്യമുള്ള സാധനങ്ങളെ കമ്പനിക്കാർക്കു് കൊടുക്കത്തക്കവണ്ണവും പകരം അവിടെ പ്രത്യേകം ആവശ്യമുള്ള സാധനങ്ങളെ അവർ വരുത്തിക്കൊടുക്കത്തക്കവണ്ണവും അദ്ദേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/25&oldid=204688" എന്ന താളിൽനിന്ന് ശേഖരിച്ചത്