ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക ഒന്നാംഭാഗം മൂന്നുസന്ധ്യയ്ക്കും ദൈവങ്ങൾക്കും തൊഴുവാൻ വരുന്ന ജനങ്ങൾക്കും കർണ്ണശൂല മാറിത്തീരുന്നതും, സംസർഗ്ഗദോഷം കൊണ്ടുകഷ്ടപ്പെട്ട അവസ്വരക്കുട്ടികളെ പ്രസവിക്കുന്നതും ഈ നാഗസ്വരം തന്നെയാണെന്നു വ്യസനപൂർവ്വം പറയേണ്ടിവന്നിരിക്കുന്നു. കുറുംകുഴൽമേളങ്ങൾക്കിടയിൽ പെൺകുട്ടികളുടെ കൂട്ടത്തിൽ പ്രയോഗിക്കുന്നതിനു പുറമെ കുഴൽപറ്റുകളിലും ഉപയോഗിച്ചുവരുന്നുണ്ട്. എങ്കിലും അപൂർവ്വമേയുള്ളൂ. (തിരുവില്വാമല ശങ്കരപ്പണിക്കർ തുടങ്ങി) ചില യോഗ്യന്മാർ ഇതിലും പേരുകേട്ടവർ , ഈ ദിക്കിലുണ്ട്. ഓടക്കുവൽ ഊതുന്നവരായിട്ടു നമ്മുടെ ഗൃഹങ്ങൾതോറും പല കുട്ടികളെയും കാണ്മാനിടയുണ്ട്. പക്ഷേ, ഇത്ര വളരെ ച്രചാരമുണ്ടെങ്കിലും ഈ യന്ത്രത്തിൽ അത്ര വിദഗ്ദന്മാരായ സംഗീതരസികന്മാർ എന്റെ അറിവിലിപ്പോൾ അധികമുണ്ടോ എന്നു സംശയമാണ്.

  "ഇടയ്ക്" എന്നുള്ളതു മലയാളത്തിൽ എല്ലാ ക്ഷേത്രങ്ങൾതോരും പതിവായി ഉപയോഗിച്ചുവരുന്നുണ്ടെങ്കിലും ഇപ്പോൾ ഇതുകൊണ്ടു് ഉപയോഗിക്കുന്നവർ ഇതു നിത്യകർമ്മത്തിനുള്ളതെന്നല്ലാതെ സംഗീതത്തിനെന്നുള്ളതെന്നുപോലും ധരിച്ചിട്ടുണ്ടോ എന്നു സംശയമാണെന്നു പറഞ്ഞാലും അവർക്കു മുഷിച്ചിലുണ്ടാകേണ്ട കാലം കഴിഞ്ഞുപോയി എന്നു തന്നേയുള്ള നിലയിലായിത്തീർന്നിരിക്കുന്നു. 

കപാലഹസ്തം എന്നുള്ളതു വളരെ നടപ്പുള്ള യന്ത്രമല്ല. ഇതിൽ പാണ്ഡിത്യമുള്ളവരിൽ പ്രസിദ്ധന്മാരാരായിട്ടാരേയും എനിക്കു അറിവില്ല. ഒരിക്കൽ ഒരു സരസൻ വായിക്കുന്നതു കേട്ടിട്ടുണ്ട്. സംഗീതപ്പെട്ടി ഈ യന്ത്രം വളരെ വിശേഷപ്പെട്ടിട്ടുള്ള ഒരെണ്ണമാണ്. സംഗീത്തിൽ ഒട്ടും ശീലമില്ലാത്തവരായിട്ടുള്ള എന്നെപ്പോലെയുള്ളവർക്കും താക്കോൽ കൊടുക്കാൻ പഠിച്ചാൽ മാത്രം ഇതുകൊണ്ട് സംഗീതം പ്രയോഗിക്കാം. ഇനി വേരേ ചിലമാതിരി യന്ത്രങ്ങളുണ്ട്. അവകൾ ശ്രുതി ശരിയാക്കാൻ മാത്രം ഉപയോഗിക്കുന്നവയാണ്. കുഴിത്താളം, തംബുരു, തിത്തി മുതലായ ഇവയും പലവിധത്തിൽ കണ്ടുവരുന്നുണ്ട്. താളം പിടിക്കുന്നതിനുള്ള അനേകവിധ വാദ്യങ്ങളും കൂട്ട്ത്തിൽ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, അവ അസംഖ്യമുള്ളതിനാൽ നേരം അതിക്രമിക്കുമെന്നു വിചാരിച്ച് തല്ക്കാലം വിസ്തരിക്കുന്നില്ല.

ഇനി സംഗീതത്തിന് വേറെ ഒരു ഗുണമുണ്ട്. ശ്രുതി യോജിപ്പിച്ചു രണ്ടോ മൂന്നോ കണ്ഠങ്ങളാകട്ടെ കൂടി ഇണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/40&oldid=204631" എന്ന താളിൽനിന്ന് ശേഖരിച്ചത്