ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രവി തുടങ്ങിയതും,കരുണത്തിന്നു ആനന്ദഭൈരവി പ്രഭ്രതിയും അത്ഭുതത്തിന്നു നവരസം മുതലായതും ഹാസ്യത്തിന്നു പന്തുവരാളി തുടങ്ങിയതും ഭയാനകത്തിന്നു നാഥനാമക്രിയാദിയും ബീഭഝത്തിന്നു അഠാണപ്രഭ്രതിയും രൌദ്രത്തി ആഫരി തുടങ്ങിയതും ശാന്തത്തിന്നു മോഹനം മുതലായതും അധികം അനുരൂപങ്ങളാണെന്നു അനുഭവസികന്മാ‍‍‍ർക്കു അറിയാവുന്നതാണല്ലൊ. നാടന്മാതിരിയേക്കാൾ 'ദേശിക' മാതതിരിയാണു അധികം രസം കൊടുക്കുന്നതു. ആയതുകൊണ്ടു നാടകാഭിനയാദികളിൽ ദേശിക വഴിക്കു അതാതുരസങ്ങൾക്കു അനുരൂപങ്ങളായ രാഗങ്ങളെ ഉപയോഗിക്കുന്നതായാൽ പിന്നത്തെ കഥ പറയേണ്ടതില്ലല്ലൊ.

നാടന്മാതിരിയേക്കാൾ 'ദേശിക'മാതിരിയാണു അധികംരസം കൊടുക്കുന്നത്.ആയതുകൊണ്ടു നാടകാഭിനയാദികളിൽ ദേശിക വഴി അതാതുരസങ്ങൾക്കു അനുരൂപങ്ങളായ രാഗങ്ങളെ ഉപയോഗിക്കുന്നതായാൽ പിന്നത്തെ കഥ പറയേണ്ടതില്ലല്ലൊ. വിസ്താരഭയംകൊണ്ടു എല്ലാം ചുരുക്കിപ്പിടിച്ചിട്ടുള്ള ഈ പ്രസംഗം അവസാനിപ്പിച്ചുകൊള്ളുന്നു.

വാണീനാദരമുഖസുര- വീണക്കാ‍‍ർകളുടെ ഗാനരംഗത്തിൽ ചേണാർന്നരുദ്രനടനം കാണുംകല്ല്യാണിഗൌരിതുണചെയ്തു

          ർ.ആരോഗ്യരക്ഷ.

'ശരീരനമാദ്യം ഖലുധർമ്മസാധനം'

മനുഷ്യന് സംഭവിക്കാവുന്ന ആപത്തുകളിൽവെച്ചു ഏറ്റവും ദുസ്സഹമായതു രോഗമാണെന്നും ഇഹ ലോകസുഖങ്ങളിൽവെച്ചു മുഖ്യമായിട്ടുള്ളത് അരോഗതയാണെന്നും എല്ലാപേർക്കും അനുഭവസിദ്ധമാണല്ലൊ. അരോഗത അല്ലെങ്കിൽ ആരോഗ്യമെന്നു വെച്ചാൽ ദേഹത്തിനു ബാഹ്യമായും ആന്തരമായും യാതൊരു ഉപദ്രവവും ഇല്ലതെയുള്ള സ്ഥിതിയയാകുന്നു. നാം ഭക്ഷിക്കുന്ന സാധനജാലെ ദീപനം വരുത്തുന്നതിനുള്ള ആമാശയവും പക്വാശയവും ദീപനം വരുന്നതിന്റെ ശേഷം അതുകളെ ശരീര പോഷണത്തിനുവേണ്ടി രക്തത്തിൽ കൂടെ എല്ലാ ഭാഗങ്ങളിലും കൊണ്ട് പോകുന്ന രക്തനാഡികളും നാം ശ്വസിക്കുന്ന വായുവിനെ കൊണ്ട് ആ രക്തത്തെ ശുദ്ധീകരിക്കാനുള്ള ശ്വാസകോശവും മനസിന്റെ ഇരിപ്പിടമായി മസ്‌തുലുംഗവും ( തലച്ചോർ) ശേഷമുള്ള ഇന്ദ്രിയങ്ങളും യാതൊരു വൈകല്യവും കൂടാതെ ഇരിക്കുകയും അതാതിന്റെ പ്രവർത്തികളെ ക്രമമായി നടത്തുകയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/44&oldid=204679" എന്ന താളിൽനിന്ന് ശേഖരിച്ചത്