ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവസംതോറും ക്രമമായി കുളിക്കുന്നതു് ആരോഗ്യകരമായിട്ടുള്ളതാണെന്നും അതുകൊണ്ട് എല്ലാവരും അങ്ങിനെ ചെയ്യണമെന്നും മലയാളികളോടു ആരും ഉപദേശിക്കണമെന്നില്ല. കുളിയുടെ കാര്യത്തിൽ ഇത്ര നിഷ്കർഷയും, നിഷ്ഠയും ഉണ്ടായിട്ടു് അവരെപ്പോലെ മറ്റു വല്ല ജാതിക്കാരും ഉണ്ടോ എന്നു സംശയമാണ്. എങ്കിലും സ്നാനംകൊണ്ടു ശാസ്ത്രസിദ്ധമായിട്ടുള്ള പ്രയോജനമെന്താണെന്നും അതു ഏതെല്ലാം വിധത്തിലാണ് ചെയ്യേണ്ടതെന്നും അറിയുന്നതു ആർക്കുംതന്നെ നിഷ്പ്രയോജനമാകയില്ലെന്നു വിശ്വസിക്കുന്നു.

    നാം ഭക്ഷിക്കുന്ന സാധനങ്ങളിലുള്ള പോഷകാംശങ്ങൾ രക്തത്തിൽകൂടിപ്പോയി നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്നു എന്നു് ഇതിനുമുമ്പിൽ പറഞ്ഞിട്ടുണ്ടല്ലോ. ആ അംശങ്ങളുടെ പോഷണശക്തി ക്രമേണ കുറഞ്ഞുവന്നു തീരെ ഇല്ലാതാകുമ്പോൾ അതുകൾ ശരീരത്തെ വിട്ടുപോകുവാൻ ഉത്സാഹിക്കുന്നു. ഇങ്ങനെ നശിച്ചുപോകുന്ന അംശങ്ങളുടെ സ്ഥാനത്തു വേറെ അംശങ്ങളെ വയ്ക്കുന്നതിനാണ് നാം ഭക്ഷിക്കുന്നതു്. ഈ വിധത്തിൽ നിരന്തരമായി ശരീരത്തിനു വ്യയവും ആയവും സിദ്ധിക്കുന്നുണ്ട്. ഇപ്രകാരം ക്ഷയിച്ചുപോകുന്ന അംശങ്ങൾ മൂത്രത്തിൽ കൂടിയും ഉച്ഛ്വാസത്തിൽ കൂടിയും ത്വക്കിൽ കൂടിയുമാണ് പ്രധാനമായി പുറത്തുപോകുന്നത്. ഇതിൽ ത്വക്കിൽ കൂടിയാണ് അധികം പോകുന്നതു്. സാമാന്യം മനുഷ്യനുടെ ശരീരത്തിൽനിന്നും ദിവസംതോറും ഏകദേശം രണ്ടുറാത്തൽ അനുപയുക്തങ്ങളായ അംശങ്ങൾ ത്വക്കിൽകൂടി പേകുന്നുണ്ടു്. അങ്ങിനെ പേകുന്ന അംശങ്ങളിൽ അധികം വിയർപ്പിൽകൂടിയാണ് പോകുന്നതു്. കുളിക്കാതെ ഇരിക്കുമ്പോൾ ശരീരത്തിൽ വ്യാപിക്കുന്ന മാലിന്യം അകത്തുനിന്നു വരുന്ന അനുപയുക്തസാധനങ്ങളാകുന്നു.
     മനുഷ്യശരീരത്തിൽ ഉപയോഗം കഴിഞ്ഞതിന്റെ ശേഷം ആവശ്യമില്ലാതെ വരുന്ന സാധനങ്ങളെകളയുന്നതിന്നു് പ്രതിബന്ധം ചെയ്കയോ സഹായിക്കാതിരിക്കുകയോ ചെയ്യുന്നതു് ആരോഗ്യഹാനികരമാകുന്നു. മൂത്രവിസർജ്ജനം ചെയ്യാതെയും ദേഹത്തിലുള്ള ചെളി കളയാതെയും മറ്റും ഇരിക്കുന്നതു ഈ കൂട്ടത്തിലാണ്. വൈദ്യശാസ്ത്രപ്രകാരം നാം കുളിക്കുന്നതു പ്രധാനമായി ഈ ചെളികളയുന്നതിനാകുന്നു.

നമ്മുടെ ശരീരത്തിൽ മുഴുവൻ വളരെ സൂക്ഷ്മങ്ങളായ സുഷിരങ്ങൾ ഉണ്ട്. അവയെ ഭൂതക്കണ്ണാടികൊണ്ടൊ മറ്റൊ അല്ലാതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/66&oldid=204683" എന്ന താളിൽനിന്ന് ശേഖരിച്ചത്