ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക ഒന്നാംഭാഗം

                കുളിക്കുമ്പോഴെല്ലാം ശരീരം മുഴുവൻ നല്ലവണ്ണം  തേയ്ക്കണം. എണ്ണതേയ്ക്കാതെ കുളിക്കുമ്പോൾ സോപ്പുതേയ്ക്കുന്നതാണ് 

ഉത്തമം.സോപ്പുതേയ്ക്കുന്നതുകൊണ്ട് ചെളി നല്ലവണ്ണം പോകയും സുഷിരമുഖങ്ങൾ ശുദ്ധമാകയും ചെയ്യുന്നതിനു പുറമേ തൊലിക്കു മാർദ്ധവവും മിനുപ്പും കൂടി ഉണ്ടാകുന്നതാണ്.

                         സത്യം
           
                 സത്യമെന്നു പറയുന്നത് ജനസമുദായത്തിന്റെ ക്ഷേമത്തിന് ആവശ്യം വേണ്ടതായ ഒരു ഗുണമാകുന്നു.ഒരുവൻ എത്രതന്നെ വിദ്യയും ധനവും മാന്യതയും ഉളളവനായിരുന്നാലും സത്യം എന്നൊരു ഗുണം അവനു ഇല്ലാത്തിരുന്നാൽ അവനു ഇല്ലാതിരുന്നാൽ അവനെ ജീവനില്ലാത്ത ശരീരംപോലെ വിചാരിക്കേണ്ടതാകുന്നു.
          "വസ്തുക്കളുണ്ടനേകങ്ങൾ മർത്ത്യന്മാർക്കു സുഖത്തിനായ്
          സത്യമെന്നൊന്നുപോരാഞ്ഞാൽ മിഥ്യതന്നെയതൊക്കയും"
           ദുഷ്കൃതങ്ങളെ സാധാരണയായി ഓരോമാതിരി സത്യലം ഘനങ്ങളായിട്ടാണ് വിചാരിക്കേണ്ടത്.മോഷണം,വ്യഭിചാരം മുതലായപാതകങ്ങളുടെ ആസ്പദം സൂക്ഷ്മത്തിൽ അസത്യമാകുന്നു.അതുകൊണ്ടു എല്ലാ സൽപ്രവർത്തികളുടെയും ഉൽപ്പത്തിസ്ഥാനം സൂക്ഷമത്തിൽ സത്യമാണെന്നാകുന്നു വിചാരിക്കേണ്ടത്. "സത്യാന്നാസ്തിപരോധർമ്മ "എന്നും 'സത്യേനലോകംജയതി' എന്നും മററും വിദ്വജജനങ്ങൾ പറഞ്ഞിരിക്കുന്നതിന്റെ താൽപ്പര്യാർതഥം ഇതാകുന്നു.ഈശ്വരന്റെ സത്യസ്വരുപനാകുന്നു എന്നാണല്ലോ എല്ലാ മതങ്ങളും ഘോഷിക്കുന്നത്.അതുകൊണ്ട് ഐഹികമായും പാരത്രികമായുമുളള അഭ്യുദയത്തിന് പ്രത്യേകമായി വേണ്ടത് സത്യമാണെന്ന് തീർച്ചപ്പെടുന്നു.'മൃഷാവിദ്യാധരൻ ലോകാൻ ഗർഫതേ പരമേശ്വരഃ 'എന്നുണ്ടല്ലോ.

സത്യത്തെ യഥാർത്ഥമെന്നും പരമാ‍ർത്ഥമെന്നും രണ്ടുവിധമായി വിഭാഗിക്കാം.ഒന്നു വക്താവിന്റെ ജ്ഞാനത്തെയും മറേറതു കാര്യത്തേയുമാണ് ആശ്രയിക്കുന്നത്.ഒരുവൻ ഒരു കാര്യത്തിന്റെ സത്യസ്ഥിതി അറിഞ്ഞു അതിനെ പ്രസ്താവിക്കുമ്പോൾ അവൻ പറയുന്നത് പരമാർത്ഥമാണ്.കാര്യത്തിന്റെ സൂക്ഷമസ്ഥിതി അറിയാതെ താൻ ഗ്രഹിച്ചതു നേരെന്നു വിശ്വസിച്ചു പറയുമ്പോൾ അവൻ പറയുന്ന യഥാർത്ഥമാണ്.എന്നാൽ എല്ലാവരും കാര്യത്തിന്റെ സൂക്ഷ്മസ്ഥിതി അറിയുന്നതിന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyamalika_vol-1_1921.pdf/70&oldid=204733" എന്ന താളിൽനിന്ന് ശേഖരിച്ചത്