ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൯ അദ്ധ്യായം ൧൮ രം അനർത്ഥമാണുണ്ടാകുന്നത്. കച്ചവടംകൊണ്ടു പലരും ക ബേരസദൃശന്മാരായിട്ടുണ്ട്. ആംഗ്ലേയർക്ക് ഇന്ത്യാരാജ്യം കൈ വശമായിട്ടുള്ളതുതന്നെ വ്യാപാരം വഴിയായിട്ടാണെന്നുള്ളത് ഒരു നല്ല ദൃഷ്ടാന്തമാണല്ലൊ.

    കൈത്തൊഴിലും  ക്യഷിയെപ്പോലെതന്നെ  ഒട്ടും  അപ്രധാ

നമല്ലാത്തവിധത്തിൽ വ്യാപരത്തിനു സഹായിക്കുന്ന ഒന്നാകു ന്നു. ഒരു രാജ്യത്തിൽ പലതരം കൈത്തൊഴിൽക്കാരുണ്ടായി രിക്കും. അവർ ആ രാജ്യത്തിൽ അവിടവിടെ പരിഛിന്നമാ യിട്ടായിരിക്കാം വസിക്കുന്നത്. എന്നുമാത്രമല്ല, അവർക്ക് അ റിയുന്ന തൊഴിലുകളെ ചെയ്യുവാൻ പണം ആവശ്യമുണ്ടായേ ക്കാം ദരിദ്രർക്ക് ഉപജീവനമാർഗ്ഗംതന്നെ ഇല്ലാതിരിക്കേ മറ്റു വല്ലതിനും അവർ പണം ചിലവിടുന്നതെങ്ങിനെ ? അതുകൊ ണ്ട് അവരെല്ലാവരേയും ഒന്നിച്ചു കൂട്ടിപ്പിടിച്ച് അവർക്കു പരി ചയമുള്ള തൊഴിലുകളെ എടുപ്പിക്കുന്നതായാൽ ഇതിനായി ആർ പണം മുടക്കിയോ ആ ആൾക്കു ലാഭമുണ്ടാകുന്നതും, തൊ ഴിലാളികൾക്ക് ഉപജീവനത്തിനുവഴിയാകുന്നതും, തന്നിമിത്തം ആ രാജ്യത്തിൽ ക്ഷേമം ഉണ്ടാകുന്നതുമാകുന്നു. ഇക്കാര്യാർത്ഥം പരിശ്രമിക്കേണ്ടതു നാട്ടുകാരിൽ ധനികരും ആ രാജ്യത്തെ ഗവ ർമ്മേണ്ടുമാകുന്നു. കയറ്റുമതി വർദ്ധിക്കുവാൻ ഈ ഏർപ്പാടു ന ല്ലൊരു കാര്യമാണ്. അതിന്റെ വർദ്ധനകൊണ്ടു വ്യാപാരവും ഇത് ഒരു നല്ല മാർഗ്ഗമാകുന്നു. ജർമ്മനി, അമേരിക്ക, ജാപ്പാൻ, ചൈന മുതലായ രാജ്യങ്ങളിൽ കൈത്തൊഴിൽക്കാരും കൈ ത്തൊഴിലുകളും അധികമുള്ളതിനാലാണ് ആ രാജ്യങ്ങളിൽ കോടീശ്വരന്മാർ ധാരാളം ഉള്ളതായി കാണുന്നത്. അതി നാൽ എല്ലാവരും യഥാശക്തി അവരവരുടെ രാജ്യങ്ങളിൽ ന ടന്നുവരുന്നതും പുതുതായി ഏർപ്പെടുത്തിയാൽ ജയപ്രദമാകുമെ ന്നു തോന്നുന്നതുമായ കൈത്തൊഴിലുകളെ ഏർപ്പെടുത്തി ഉപ ര്യയുപരി വർദ്ധിപ്പിക്കണം. എന്നുമാത്രമല്ല, കച്ചവടവും ക്യഷി യും പോഷിപ്പിക്കുന്നതിനും നിരന്തരപരിശ്രമം ചെയ്യേണ്ടതു മാകുന്നു.

൧൮










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/100&oldid=159887" എന്ന താളിൽനിന്ന് ശേഖരിച്ചത്