ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൪ ഗദ്യപ്രദീപം ട്ടുണ്ടെങ്കിലും, അദ്ദേഹം മനുഷ്യർക്ക് നൽകീട്ടുള്ള വിശേഷബുദ്ധി യാകുന്ന ആ മഹാശക്തി വേറെ ഒരു സൃഷ്ടിക്കും പ്രദാനം ചെ യ്തിട്ടില്ല. നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്ന നിരവധി സ്ഥാവ രജംഗമകൾ ഇന്നും ലോകത്തിലുണ്ടല്ലോ. അതിൽ പക്ഷിമൃ ഗാതികളും തരുലതാഗികളും ദിനംപ്രതി വളരുന്നതുമില്ലേ? ഇ വയ്ക്കെല്ലാം പരസ്പരവിരുദ്ധങ്ങളായ അനവതി ഗുണങ്ങളും പ്രകൃ തവിശേഷങ്ങളുമുണ്ട്. പക്ഷേ ഇവയ്ക്കുള്ള സർവ്വ സാധാരണ മായ ഒരു ഉൽകൃഷ്ടഗുണം ഉൽക്കർഷേച്ഛയാകുന്നു. എങ്കിലും അത് ഓരോന്നിനും ഓരോ തരത്തിലാണ് കണ്ടുവരുന്നതു.

            മനുഷ്യർ നിസ്സാരങ്ങളായി ഗണിക്കുന്ന തൃണങ്ങളും നിദാ

നും മേൽപ്പോട്ടു വളരുകയും അവയുടെ അതാതു കാലങ്ങളിലെ ചൈതന്യശക്തിയെ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ. ഇ തു നമുക്കു പ്രകൃതിമാഹാത്മ്യപാഠങ്ങളിൽ ഒന്നായിരിക്കുന്നു. വി ശേഷബുദ്ധിയുള്ള മനുഷ്യർ ഈ ദൃശങ്ങളായ വിഷയങ്ങളിൽ മ നസ്സുവെച്ചാലോചിച്ചാൽ, ഇതിലും ഉയർന്നതരം കാര്യങ്ങളെ പ റ്റി ചിന്തിച്ച് അവയിൽ ഓരോന്നിന്റെയും മർമ്മം കണ്ടറിയു വാൻ കഴിയുന്നതാണ്. "ശ്രദ്ധാമയോയംപുരുഷഃയോയച്ഛ്രദ്ധഃ സഏവസം"ഈ പ്രമാണാനുദേന ആഗ്രഹത്തിന്റെയും ഉ ത്സാഹത്തിന്റെയും സാധകവും കേന്ദ്രവുമായി നിൽക്കുന്നതു ശദ്ധ യാണെന്നു നിരാക്ഷേപമാകുന്നു. ഭൂമിയിലുള്ള സകലരുടെയും ആഗ്രഹം പുരുഷാർത്ഥങ്ങളിൽ ഏതെങ്കിലും ഒന്നിനെ സംബന്ധി ച്ചല്ലാതെ വരുന്നതല്ല. എന്നാൽ മിക്കമനുഷ്യരുടേയും മനസ്സ് പു രുഷാർത്ഥങ്ങളിൽഒന്നിലും നാലിലും പ്രവേശിക്കുക സുദുർലഭമായി ട്ടേ കാണുന്നുള്ളൂ. പുരുഷാർത്ഥങ്ങളെ അപേക്ഷിച്ചുള്ള ജ്ഞാനസ മ്പാദനത്തിനു ലോകാചാര പാഠംകൊണ്ടു തന്നെ മതിയാകുമെ ന്നു തോന്നുന്നില്ല. ശാസ്ത്ര പുരാണേതിഹാസാദി സൽഗ്രന്ഥ പാ രായണത്താലെ ഇത് എളുപ്പത്തിൽ സാധിക്കയുള്ളൂ. ഇനി അറിയേണ്ടത് എല്ലാക്കാലത്തും എല്ലാ അവസ്ഥകളിലും ആ ത്മസുഥമുണ്ടാക്കുന്ന ഉദ്ദേശങ്ങളെ ആദ്യമായി ആരാഞ്ഞറിയേ ണമെന്നുള്ളതാണ്. എന്നാൽ അവ നമ്മുടെ മനോവാൽകാ യ കർമ്മങ്ങളിൽ ശുദ്ധയും സത്യവുമുള്ളവ ആയിരുന്നില്ലെങ്കിൽ

അവയിൽ ഒന്നും തന്നെ പ്രശോഭിക്കുകയോ ഫലപ്രദമാക്കുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/105&oldid=159892" എന്ന താളിൽനിന്ന് ശേഖരിച്ചത്