ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൩

  അദ്ധ്യായം  ൧൪                                   


ടങ്ങിയിരിക്കണം അല്ലെങ്കിൽ നമ്പൂരിമാർക്ക് ഈവകയിലു ളള നല്ല ഗ്രനഥങ്ങളെ അന്യർക്കു് ക്കിട്ടുവാനിടയാകരുതെന്നുളള വിചാരമുണ്ടായതായിരിക്കണം.ഈ സംഗതികളിലായിരിക്കാം മലയാളത്തിൽ മന്ത്രവാദപ്രചാരത്തിന്നു വിഘാതം നേരിട്ടിട്ടു ളളതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഹിന്തുക്കുളുടെ ഇട യിൽ പഴയ സൽഗ്രന്ഥങ്ങളില്ലാതായി കഴിഞ്ഞിരിക്കുന്നു. ഇ തിന്നു കാരണം അവരുടെ സ്വാർത്ഥപ്രതിപത്തി ഒന്നുമാത്രമാ ണ്. മാന്ത്രികഗ്രന്ഥങ്ങൾ ഉത്തരഇന്ത്യയിലാണ് അധികം പ്ര ചാരത്തിലിരിക്കുന്നത്.

         ശങ്കരാ ചാര്യയ്യസ്വാമികൾ ഈവിഷയത്തിൽ 'മന്ത്രസമുച്ച

യം, തന്ത്രസമുച്ചയം' എന്ന രണ്ടുഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ട്. പി ന്നേയും കേരളത്തിലെ പുരാതനമന്ത്രവാദികൾ പലരും പല മന്ത്രവാദഗ്രന്ഥങ്ങളെ നിർമ്മിച്ചിട്ടുണ്ടായിരിക്കണം. ഇന്നും മ ലയാളരാജ്യത്തു "മന്ത്രസാരം, പ്രപഞ്ചസാരം, പ്രയോഗസാരം, മന്ത്രകല്പസമുച്ചയം,യന്ത്രചൂഡാമണി,യന്ത്രചിന്താമണി,മന്ത്ര കല്പചിന്തമണി" മുതലായി അപൂർവം ചില മന്ത്രവാദ ഗ്രന്ഥങ്ങളു ണ്ടെന്നറിയുന്നത് ഇതിന്നു മതിയായ ലക്ഷ്യമാണല്ലൊ. ഇക്കാല ത്തു കേരളത്തിൽ പദ്യഗദ്യകൃത്യുക്കൾ ധാരാളം ഉണ്ടെങ്കിലും, ആ രുംതന്നെ ഈവിഷയത്തിൽ ഗ്രന്ഥമെഴുതി കാണുന്നില്ല.ഇതു കൊണ്ട് ഈ നവീനകാലത്തു ജനങ്ങൾക്കു മന്ത്രവാദത്തിൽ താ ല്പര്യംവും വിശ്വസവും കുറഞ്ഞിട്ടുണ്ടെന്നാണ് വിചാരിക്കേണ്ട ത്. ഇപ്പോഴുളള മാന്ത്രികഗ്രന്ഥങ്ങളെ പരിശോധികുന്നതാ യാൽ ആ വക ഗ്രന്ഥങ്ങൾ മിക്കതും പദ്യത്തിലായിക്കാണുന്ന സ്ഥിതിക്ക് ആദ്യമേതന്നെ മന്ത്രവാദഗ്രന്ഥങ്ങൾ പദ്യത്തിലായി രിന്നിരിക്കേണമെന്നാണ് വിചാരിക്കേണ്ടത്.

    ശുദ്രർക്കു മന്ത്രവാദകർമ്മം അല്പം അറിയാറായതിന്നുശേഷ

മാണ് കണിയാൻ,വേലൻ,പാണൻ,പറയൻ എന്നിവർക്ക്

൧൦










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/84&oldid=159898" എന്ന താളിൽനിന്ന് ശേഖരിച്ചത്