ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൫ ൭൭

      സ്നേഹപൂവ്വമായ  ചിന്ത  ഇല്ലാത്ത ഒരുത്തൻ  പ്രീത്വജനക

മായ വചസ്സുരിയാടുകയൊ പ്രവൃത്തിക്കുകയൊ ഇല്ല. ആനുകൂ ല്യമായി ആചരിക്കുന്നതു സുഹൃത്തുക്കളുടെ ധമ്മമാണല്ലൊ. എന്നാൽ ഒരുവനു മറ്റൊരുത്തനെ സഹായിക്കാൻ ശക്തിയി ല്ലെങ്കിലും, അവന്റെ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുന്നതാ യാൽ അതുകൊണ്ട് അവന് അത്യധികം മനസ്വാസ്ഥ്യമുണ്ടാ കുന്നതാണ്. കലുഷഹൃദയന്മാരുടെ കരളിന്നു സ്വൈര്യമുണ്ടാ കുവാൻ ശ്രമിക്കുന്നത് ഉത്തമധർമ്മമാകുന്നു.

        പരേംഗിതജ്ഞാനഫലാഫിബുദ്ധയഃ", എന്ന്   ഒരു  പ്രാ

ചീനകവിയും,"അന്യചിത്താഭിപ്രായം ഗ്രഹിപ്പാനല്ലൊമർത്ത്യൻ തന്നുടെയുള്ളിൽ ബുദ്ധിസാരത്തെ വഹിക്കുന്നു",എന്നു സരസ കവി കുഞ്ചൻനമ്പ്യാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും, അത് എല്ലാവക്കും അത്ര എളുപ്പത്തിൽ സുസാദ്ധ്യമാണെന്നു തോന്നുന്നില്ല.നമ്മടെ ഇംഗിതം ഒരുപക്ഷെ അന്യൻ അറി ഞ്ഞില്ലെങ്കിലും, സർവ്വന്തര്യാമിയായ ഈശ്വരൻ അത് അറി യാതിരിക്കയില്ല. മാനസികവ്യാപാരത്തിന്റെ ശക്തി ഒന്നുമാ ത്രമാണ് നമ്മുടെ വാക്കുകൊണ്ടും കർമ്മംകൊണ്ടും സംഭവിക്കു ന്ന വിഷയങ്ങളുടെ നന്മതിന്മകൾക്കു കാരണഭൂതമാകുന്നത്. പ്രീതിദമായ മനോവ്യാപാരമാണല്ലോ മനുഷ്യരെ പരസ്പരം സംയോജിപ്പിക്കുന്നതായ ശക്തി. ഇതില്ലാതെ പോയാൽ ലോകത്തിൽ സത്തുക്കളും സദ്പ്രവൃത്തികളും സദ്വചനങ്ങളും നാമാവശേഷമായിത്തീരുന്നതാണ്.

          "അകത്തു കത്തിയും പുറത്തു വത്തിയും ", എന്ന രീതി

യിൽ ഉള്ളിൽ കഠിനമായ ദോഷവിചാരം വെച്ചുകൊണ്ട പുറ മേ സ്നേഹഭാവം നടിക്കുന്നതു വളരെ പാപമാകുന്നു. ഇതാണ ല്ലൊ ആത്മവഞ്ചനം. മനസ്സാക്ഷിയെ വഞ്ചിക്കുന്നവർക്ക് ഒരു

ലോകത്തും ഗുണം സിദ്ധിക്കുന്നതല്ല. നമുക്ക് അന്യരുടെ സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/88&oldid=159902" എന്ന താളിൽനിന്ന് ശേഖരിച്ചത്