ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൯

                       അദ്ധ്യായം ൧൬
മ്മളെക്കാൾ ഉയർന്നവരിൽ നമുക്കു സ്നേഹം ആവശ്യമില്ലേയെ

ന്നു ചോദിക്കുന്നപക്ഷം അതും ആവശ്യമാണെന്നു സമ്മതിക്കാ തിരിപ്പാൻ നിവൃത്തിയില്ല. അവരിൽ നമുക്ക് ആന്തരമായ ഭ ക്തിബഹുമാനാദികളും ഉണ്ടായിരിക്കേണം. നിർമ്മലമായ സ്നേ ഹാ മനുഷ്യജീവിതത്തെ സഫലമാക്കിത്തീർക്കുന്നു. അതിനാൽ സകലരും പരസ്പരം ആലോചനാപൂർവ്വം സ്നേഹാകുലന്മാരായി രിക്കേണ്ടതാകുന്നു.

                   അദ്ധ്യായം  ൧൬
                      അതിഥിപൂജ
    "ബാലോവായദിവാവൃദ്ധോയുവാവാഗൃഹമാഗതഃ
      തസ്യപൂജാവിധാതവ്യാസർവ്വസ്യാഭ്യാഗതോഗുരു."
   നമുക്ക്  അന്യരിലുള്ള  ബഹുമാനസ്നേഹാതികളുടെ  യഥാ

ർത്ഥസ്ഥിതിയെ അവരെ പ്രദർശിപ്പിക്കുന്നതായ ഒരു ഉത്തമധ ര്മ്മമാണ് അതിഥിസൽക്കാരം . ഈ വിഷയത്തിൽ ജാതിഭേദ മോ മറ്റോ നോക്കേണ്ടതാവശ്യമില്ല . എന്നാൽ മതാചാര ങ്ങൾക്കു ലംഘനം ചെയ്യരുതെന്നും സ്മരിക്കേണ്ടതാണ് . യാവ നൊരുത്തൻ യദൃച്ഛയാ നമ്മുടെ ഗ്യഹത്തിൽ വന്നു കേറുന്നു വോ അവനാണ് അതിഥി . അയൽവാസികൾക്കു പരസ്പരം പല ആവശ്യങ്ങൾക്കുമായി അങ്ങുമിങ്ങും വന്നും പോയിയും കൊണ്ടിരിക്കേണ്ടിവരുന്നതിനാൽ അവർ വരുമ്പോൾ അവ രെ വാസ്തവത്തിൽ ഒരു അതിഥിയായി ഗണിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ ഭവനത്തിൽ ദൂരസ്ഥനായ ഒരുവൻ വ രുമ്പോൾ ശത്രുവായിരുന്നാലും അവനെ പൂജിക്കാതിരിക്കരു ത്. ആകസ്മികമായ ആഗതനായ അതിഥിയെ ഭഗ്നാശയനാ യിട്ടു മടക്കി അയച്ചാൽ ആ വീടിന്റെ നേതാവിനു പാപവും

പോരായ്മയും ആ അതിഥിക്കു പുണ്യവുമാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/90&oldid=159904" എന്ന താളിൽനിന്ന് ശേഖരിച്ചത്