ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

റ്യ൨ ഗദ്യപ്രദീപം അതിഥിസൽക്കാരം ഇപ്പോഴും ബലമായി ചെയ്തുവരുന്നുണ്ട്. എന്നാൽ നവീനന്മാർ ഇപ്പോൾ ഇതിനെ ഭേദബുദ്ധ്യാ ആച രിച്ചുകാണുന്നതാണല്ലോ അത്യതിശയമായിരിക്കന്നത് . അഗ തികളായ അതിഥികളെ ആട്ടിപ്പുറത്താക്കി വാതലടയ്ക്കുന്ന യോഗ്യരുടെ ഭാവ്യവസ്ഥ എന്തായിരിക്കുമെന്ന് അവർ അനുഭ വിച്ച് അറിയേണ്ടതായിത്തന്നെയിരിക്കും.

  ചിലർ സ്വബന്ധുജനങ്ങളെ സൽക്കരിക്കുന്നതല്ലാതെ മ

ററാരേയും സൽക്കരിക്കുന്നില്ല. എന്നാൽ അതിലും ചില പ്ര കാരഭേദങ്ങൾ കാണുന്നുണ്ട്. ഒരു കുഡുംബത്ത് ഒരു അമ്മയ്ക്കു രണ്ടോ മൂന്നോ പുത്രമാരും ഒന്നോ രണ്ടോ പുത്രന്മാരുമുണ്ടെ ന്നു വിചാരിക്കുക. ഇവരിൽ ചിലരുടെ പേരിൽ ആ സ്രീക്കു പ്രീതിയും അധികമുണ്ടായിരിക്കുമെന്നും കരുതുക. ഈ സന്താ നങ്ങൾക്കെല്ലാം ലോകരീതി അനസരിച്ചു ചാർച്ചക്കാരും നേഴ്ച ക്കാരുമുണ്ടായെന്നും വരാം. അതിവാത്സല്യത്തോടെ കരുതിവ രുന്ന സന്താനങ്ങളേയും അവരുടെ ബന്ധുമിത്രങ്ങളേയും ആ മാതാവൊ അവക്കു വേണ്ടപ്പെട്ടവരൊ ഹൃദയപൂർവ്വം അതിർ കവിഞ്ഞു സ്നേഹിക്കുയും സൽക്കരിക്കയും ചെയ്യുന്നു. സമഭാവ നീയന്മാരായ മററു ബന്ധുക്കളുടെ കാർയ്യത്തിൽ പ്രസ്തുത ഗൃഹജ നം തീരെ ഔദാസീന്യം കാണിക്കുകയും ചെയ്യും. ഇവരുടെ ഹൃദയം പരിശുദ്ധമാകുന്നതെങ്ങിനെ? ഇവരുടെ ഈ സൽ ക്കാരം ശാസ്രോക്തമായ്പരുന്നതോ? ഇവർ എന്തു പുണ്യം ചെ യ്താലാണ് ഫലമുണ്ടാകുന്നത് ? ഇങ്ങിനേയുള്ള ഒരു ഗൃഹനാ യികയുടെ തറവാട്ടിൽ ശ്രീദേവി നൃത്തം കനിക്കുമോ? ഈ ഗൃ ഹം കലിയുടെ ആവാസമായിട്ടല്ലേ വരുന്നത്? ഈ തരക്കാര ല്ലേ സ്വാർത്ഥപ്രയർ? ഇവരെ സജ്ജനങ്ങൾ അഭിനന്ദിച്ചു സ്നേ ഹിക്കുമോ? ഇവർ എന്തെല്ലാം ദുരിതമാണ് അനുഭവിക്കാനി രിക്കുന്നതെന്നു കണ്ട് അറിയേണ്ടതുതന്നെയാണ്. അതിനാൽ

ഭേദബുദ്ധി ഒരാൾക്കുമുണ്ടാകരുത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/93&oldid=159907" എന്ന താളിൽനിന്ന് ശേഖരിച്ചത്