ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൧൮ ൮൭ ച്ചവടം, കൈത്തൊഴിൽ എന്നു മൂന്നായി വിഭജിക്കപ്പെട്ടിരി ക്കുന്നു.

    ഇതിൽ കൃഷുയും കർഷകന്മാരും ഒരു അമ്പതുകൊല്ലത്തി

ന്ന് ഇപ്പുറം ക്ഷയിച്ചാണ് വരുന്നത്. കൃഷിചെയ്യുന്നതു പരി ഷ്കാരത്തിനു പോരാത്തതാണെന്നും അവമാനമാണെന്നുമാണ് നവീന്മാരിൽ ചിലർ വിചാരിച്ചു വരുന്നത്. ജനങ്ങളുടെ ഇടയിൽ ഈ വിധമുള്ള വിചാരങ്ങളുണ്ടാകാൻ തുടങ്ങിയമുതൽ ക്ഷാമം എല്ലാ രാജ്യങ്ങളിലും സ്ഥിരവാസമാക്കികഴിഞ്ഞു. കു ബേരസദൃശന്മാർ മുതൽ ദരിദ്രർവരെയുള്ളവരുടെ ക്ഷേമത്തി

ക്കുന്നത്. ഒരു രാജ്യത്തിൽ കൃഷി കുറവായിരുന്നാൽ അവിടത്തെ വ്യാപാരത്തിന്റെ ശക്തി കുറഞ്ഞിരിക്കും. പൂർവികന്മാർ കൃഷി ഏറ്റവും പ്രധാനമായിട്ടാണ് ഗണിച്ചുവന്നിരുന്നത്.

 അക്കാലത്തു ധാന്യങ്ങളുടേയും കായ്ക്കറിപദാർത്ഥങ്ങളുടേയും 

വിലയും വളരെ ലഘുവായിരുന്നു.

 കൃഷികാര്യത്തിൽ ചില പഠിപ്പും പരിചയവും ആവശ്യ

മാകുന്നു. അതായത് ഇന്നകാലത്തു നിലം ഉഴുക അല്ലെങ്കി ൽ കിളക്തുക, ഇന്നപ്പോൾ വിതയ്ക്കുക, നിലത്തിന്റെ തരഭേ ദത്തിനനുസരിച്ച വിത്തുകൾ വിതയ്ക്കുക, വളംചേർക്കേണ്ടുന്ന സ മയങ്ങളിൽ ചേർക്കുക, അതു ഇന്നത് ഇത്രമാത്രം ചേർക്കുക, വെ ള്ളം നിർത്തേണ്ടുന്ന കാലത്തുനിർത്തുക, കളയേണ്ടി വരുമ്പോൾ കള യുക മുതലായി പല സംഗതികളും കർഷകന്മാർ ധരിച്ചിരിക്കേ ണ്ടതുണ്ട്. നട്ടുനനകൃഷികളുടെ സമ്പ്രദായത്തിലും ഇതിൽ വി ശേഷാൽ ഭേദഗതിയൊന്നുമില്ല. കച്ചവടത്തെ സ്വദേശീയമെന്നും പരദേശീയമെന്നും രണ്ടാ യി വിഭാഗിക്കേണ്ടിയിരിക്കുന്നു. ഒരു രാജ്യത്തു കൃഷിചെയ്തുണ്ടാ

ക്കുന്ന സാധനങ്ങളെ അവിടെതന്നെ വ്യാപരിക്കുന്നതിനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/98&oldid=159912" എന്ന താളിൽനിന്ന് ശേഖരിച്ചത്