ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൮

               ഗദ്ദ്യപ്രദീപം

ണ് സ്വദേശീയ വ്യാപാരമെന്നു പറയുന്നത് . അവിടെ മറ്റു കൈത്തൊഴിലുകൊണ്ടുണ്ടാകുന്ന സാധനങ്ങളെ അവിടെത്ത ന്നെ വിറ്റഴിക്കുന്നതായാൽ അതിന്നും ഈ പേർ തന്നെ യാണ് പറഞ്ഞുവരുന്നത് . ഒരു രാജ്യത്തുണ്ടാകുന്ന സാധന ങ്ങളെ അന്യനാടുകളിൽ കൊണ്ടുപോയി വില്ക്കുകയും ആ ദിക്കു കളിൽ ആദായത്തിൽ സുലഭമായി കിട്ടുന്നതും ഇവിടെ കിട്ടാ ത്തതുമായ പദാർത്ഥങ്ങളെ ഇവിടെ കൊണ്ടുവന്നുവില്ക്കുകയും ചെയ്യുന്നതിനു പരദേശീയവ്യാപാരമെന്നു പറയപ്പെടുന്നു . വ്യാ പാരികൾ ഇത്തരം വ്യാപാരങ്ങളെ കടൽവഴിക്കും കരവഴിക്കും വാഹനങ്ങളിൽ നടത്തിവരുന്നു . ഇതിന്നാണ് കയറ്റുമതി, ഇറക്കുമതി എന്നു പറഞ്ഞുവരുന്നത് . വിദേശീയവ്യാപാര ത്താൽ അന്യോന്യം സൌഹാർദ്ദത, ഐകമത്യം എന്നിത്യാദി കൾ ഉണ്ടാകാൻ സംഗതിവരുന്നതുകൂടാതെ അങ്ങുമിങ്ങും പ രിഷ്കാരങ്ങൾ കണ്ടുപഠിക്കാനും കഴിയുന്നതാണ് . എന്നുമാ ത്രമല്ല, വിദേശീയവ്യാപാരത്താൽ അധികലാഭവും കിട്ടുന്നതു മാകുന്നു .

      വ്യാപാരം  ചെയ്യാൻ  ആരംഭിക്കുന്നവർ  ആദ്യമായി  അതി

ന് അധികം പണം ചിലവാക്കരുത് . തുടങ്ങുമ്പോൾത്തന്നെ വിദേശീയവ്യാപാരത്തിനും ഒരുങ്ങരുത് . ആദ്യം ചെറുതായി തുടങ്ങി വ്യാപാരമർമ്മവും നയവും കണക്കും മറ്റും നല്ലപോലെ ഗ്രഹിച്ചതിനുശേഷമേ വലിയ കച്ചവടത്തിനും മറ്റും ഉദ്യുക്ത നാകാവു .

       കച്ചവടം  ഒരു  രാജ്യത്തെ  അതിന്റെ  പൂർവ്വനിലയിൽനി

ന്നു തടിപ്പിക്കുന്നതിനും, ജനങ്ങളുടെ ക്ഷേമത്തെ നിലനിർത്തുന്ന തിനും നല്ല ഒരു തൊഴിലാകുന്നു . എന്നാൽ വ്യാപാരമര്യാദ യേയും കേവലം സത്യത്തേയും നിരാകരിച്ച് അതിലാഭത്തെ

മാത്രം ഇച്ഛിക്കുന്ന കച്ചവടംകൊണ്ടു മേലാൽ വർദ്ധനയ്ക്കു പക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gadyapradheepam_1919.pdf/99&oldid=159913" എന്ന താളിൽനിന്ന് ശേഖരിച്ചത്