ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗംഗാവതരണം
നാടകം.

<poem> 1

ഹരിഃ ശ്രീഗണപതയേ നമഃ

ശ്രീഗൗരീദേവികൂടുംശിശുശശിമകുടൻ   തന്റെമൗലീസ്ഥലത്തിൽ ഭാഗംപറ്റിബ്‌ഭരിക്കുംരസമൊടുമരുളും   സ്വർണ്ണദീദേവിമായേ വാഗാരംഭത്തിലേറ്റംസുരകുലഭവനാം   ഭൂമിപൻതന്റെമുമ്പേ വേഗംപായുന്നനിൻവൈഭവമിവനുവച   സ്സിങ്കലുണ്ടാക്കിടേണം

അത്രതന്നെയുമല്ല.

2 ലോകംനിറഞ്ഞീടുംശുദ്ധ ശ്ലോകംപോലെ സദാപ്പൊഴും മാഴകാതെഹിതനായ് വാഴും ശ്രീഗംഗാധരനാശ്രയം

നാന്ദി കഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു.
സൂത്രധാരൻ. നാലുപുറത്തും നോക്കീട്ട


3 കോട്ടംവിനാകേരള മൎത്ത്യലോകം കൂട്ടംപെടുന്നിസ്സഭതന്നിൽ വെച്ച ആട്ടത്തിനേതാണു ചിതംരസത്തെ പ്പാട്ടിൽപെടുത്തും നവനാടകംമേ <poem>

ആട്ടെ ആലോചിക്കട്ടെ.

അണിയറയിലേക്ക് നോക്കീട്ട വരു. വരു. നടൻ. വന്നിട്ട ഇതാ ഞാൻ വന്നു. ഏതു നാടകമാണാടേണ്ടതെന്നു തീൎച്ച പറവാൻ വൈകി. സഭക്കാർ പരിഭ്രമിക്കുന്നു. സൂത്രധാരൻ . ആലോചിച്ചിട്ട ഇനിക്കു തോന്നിയത പറയാം. ഗംഗാവതരണം എന്നു പേരായി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rahulsby എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/4&oldid=160020" എന്ന താളിൽനിന്ന് ശേഖരിച്ചത്