ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
 4

കോട്ടയം കവിസമാജമതിങ്കൽ
കോട്ടമഠെറാരുപരീക്ഷയതിങ്കൽ
പുഷ്ടവേഗമതെടുത്തിഹക്കുഞ്ഞി
ക്കുട്ടഭൂപതികൃതിച്ചുവതെല്ലൊ

ആ നാടകമായാൽ തരക്കേടില്ലന്നാണ തോന്നുന്നത.

നടൻ

അങ്ങിനെ തന്നെയാണ

സൂത്രധാരൻ

എന്നാൽ താൻ വേഗം വേഷക്കാരെ പുറപ്പെടുവിക്കു.

നടൻ

കല്പനപോലെ.
എന്ന പോയി

സൂത്രധാരൻ നാലുപുറത്തും നോക്കീട്ട

ഈ ശരൽകാലം വളരെ മനോഹരം തന്നെ


5 കാണും സഭ്യജനാനനാവലികണക്കിപ്പോൾസ്സരോജവ്രജം
കാണുന്നുണ്ടുവിടർന്നുകൊണ്ടവകളിൽകണ്ണെന്നപോലെപ്പൊഴും
ചേണാർന്നീടിനവണ്ടുമുണ്ടുമധുവുണ്ടുംകൊണ്ടുവാഴുന്നുപൂ
ബാണൻതന്നുടെകീർത്തിപോലെകളഹംസൗഘംകളിക്കുന്നുതേ
അണിയറയിൽ
6 കഷ്ടം മദീയപിത്രലോകമശേഷവുംതീ
പ്പെട്ടന്നുനമ്മുടെമനസ്സുഴലുന്നുപാരം
ചട്ടറ്റിടുംകപിലശാപമഹാഗ്നിയുള്ളിൽ
പെട്ടന്നപോലിഹചുടുന്നുഹ്രദന്തമയ്യൊ

സൂത്രധാരൻ കേട്ടിട്ട

അഃ ഭഗീരഥന്റെ വേഷം കെട്ടിയിരിക്കുന്ന നമ്മുടെ ഭാഗിനേയ ന്റെ ഒച്ചയാണിത് . ഇനി വേണ്ട കായ്യം നടത്തുവാൻ പോക തന്നെ.
എന്ന പോയി

പ്രസ്താവന

അനന്തരം ഭഗീരഥനും മന്ത്രിയും പ്രവേശിക്കുന്നു

ഭഗീരഥൻ

<poem> കഷ്ടം മദീയപിതൃലോകമശേഷവുംതീ പ്പെട്ടെന്നുനമ്മുടെമനസ്സുഴലുന്നുപാരം ചട്ടറ്റിടും കപിലശാപമഹാഗ്നിയുള്ളിൽ പെട്ടെന്നപോലിഹചുടുന്നുഹൃദന്തമയ്യോ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gangavatharan_Nadakam_1892.pdf/5&oldid=160021" എന്ന താളിൽനിന്ന് ശേഖരിച്ചത്