ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധ൪മ്മപുത്ര൪ ൨൩

ചൂതുകളിയിൽ തോറ്റ് കാടുകേറിയ ഉടൻ ഭീമസേനൻ കുരുവംശം നശിപ്പിപ്പാനുടനെ പുറപ്പെടണമെന്നും മറ്റും ചൊടിച്ചു പറഞ്ഞു ചാടിപ്പുറപ്പെട്ടപ്പോൾ ദുര്യോധനാദികളുടെ അജയ്യതയെ സയുക്തികമായി പറഞ്ഞു ബോദ്ധ്യപ്പെടുത്തി ക്ഷമിപ്പിച്ച് ഒതുക്കിനിറുത്തിയതിൽ ധർമ്മപുത്രരുടെ ക്ഷമയും,സത്യനിഷ്ഠയും,ധർമ്മബുദ്ധിയും , നീതിനൈപുണ്യവും,വാഗ്മിത്വവും വേണ്ടുവോളം വെളിപ്പെടുന്നതാണ്. വനവാസകാലത്ത് പതിനെണ്ണായിരം ബ്രാഹ്മണർക്ക് അക്ഷയപാത്രംകൊണ്ടു മൃഷ്ടാന്നം കൊടുത്തുപോന്നതിൽ അദ്ദേഹത്തിന്റെ ദേവബ്രാഹ്മണഭക്തിയും, ഭരണശക്തിയും,ദയാലുത്വവും,ഔദാര്യവും ആപൽക്കാലത്തുപയോഗിച്ചതാകയാൽ അദ്ദേഹത്തിന്റെ ഇരുട്ടത്തു വിളക്കുപോലെ അധികം പ്രകാശിക്കുന്നു. വനവാസത്തിൽ സർവ്വ തത്വജ്ഞന്മാരായ അനേകം മഹർഷിമാരുടെ സംസർഗ്ഗത്തിന്നിടയാകയാൽ അദ്ദേഹത്തിന്നു ദൈവികമായും ലൗകികമായും അറിവു ഉരുക്കിവാർത്ത കാഞ്ചനം പോലെ അധികം ശുദ്ധിയം മാറ്റും കൂടിയതാവാനിടവന്നിട്ടുണ്ട്.

                            വനവാസത്തിലെക്കാൾ അജ്ഞാവാസത്തിലാണ്അദ്ദേഹത്തിന്റെ 

സഹനശക്തി അധികം വെളിപ്പെട്ടിട്ടുള്ളത്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം കണ്ടു മിണ്ടാതിരിക്കുന്നതിനെക്കാളും കീചകന്റെ ചവിട്ടും കുത്തും ഇടിയും ഏറ്റ് സങ്കടപ്പെട്ടു വിരാടസഭയിൽ ചെന്ന് ആവലാതി പറയുന്ന പാഞ്ചാലിയുടെ സ്ഥിതികണ്ടു സഹിച്ചതാ ണു് അധികം അത്ഭുതം.

                    ഭാരതയുദ്ധത്തിനു വേണ്ടുന്ന സകല സന്നാഹങ്ങളും ഒരുക്കിയതിനുശേഷം ദുര്യോധനാദികളോട് വളരെ താന്നനിലയിലും 

സന്ധിക്കു സമ്മതിച്ചുകൊണ്ടു ഭഗവാനെ ദൂതിനയച്ചതിൽ അദ്ധേഹത്തി ന്റെ വംശസ്നേഹവും, പ്രജാവാത്സല്യവും, ലോകമര്യാദയും ഏറ്റവും തെളി യുന്നു. യുദ്ധത്തിനു ഇരുകക്ഷിക്കാരും വ്യൂഹമുറപ്പിച്ച് , നിരന്നുനിൽക്കുന്ന തിന്റെ മദ്ധ്യത്തിൽവെച്ച് ആതതായികളായ ഭീഷ്മദ്രോണാദിഗുരുക്കന്മാ രോട് യുദ്ധത്തിന്നനുവാദവും ജയത്തിന്നനുഗ്രഹവും വാങ്ങിച്ചതിൽ അദ്ധേ ഹം കാണിച്ചിട്ടുള്ള നിഷ് കപടമായ ഗുരുഭക്തി ഏറ്റവും പ്രശംസിക്കത്ത ക്കതുതന്നെ .

              യുദ്ധത്തിൽ ധർമ്മപുത്രർക്കു ജയം കിട്ടിയെങ്കിലും യുദ്ധമര്യാദ

വിട്ട് ചില അക്രമങ്ങൾ ചെയ്തിട്ടുണ്ടെന്നു പറയാതിരിപ്പാൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/39&oldid=160042" എന്ന താളിൽനിന്ന് ശേഖരിച്ചത്