ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ ഗദ്യമാലിക എന്നായിവരുന്ന ധർമ്മസങ്കടത്തിൽ അധർമ്മവും ന്യായമാണെന്നുള്ള ദേവലോക നടപടി മാത്രമേ ഇവിടെ ശരണമായിക്കാണുന്നുള്ളു. ഇതുതന്നെയാണ് ധ ർമ്മാധർമ്മസ്വരൂപിയായ ഭഗവാൻ ശ്രീകൃഷ്ണന്റെ വിധി.

എന്നാൽ ഇതുകൊണ്ടൊന്നും ധർമ്മപുത്രർക്കു മനസ്സമാധാനം വന്നി‌ ല്ലെന്നു മാത്രല്ല,മറ്റൊരു വലിയ പശ്ചാത്താപത്തിന്നു കൂടി ഇടയായി.യു ദ്ധം അവസാനിച്ചതിന്റെ ശേഷം,പരേതന്മാരായ ബന്ധുക്കളുടെ ശേഷക്രി യ ചെയ്യാനാരംഭിച്ചപ്പോ,"ആദ്യം ഉദകക്രിയ ചെയ്യേണ്ടതു കർണ്ണനുവേ ണ്ടിയാണെ"ന്നും,"ആ മഹാപുരുഷൻ കുന്തീദേവിയുടെ പ്രഥമപുത്രനാണെ" ന്നും അമ്മതന്നെ പറഞ്ഞറിവാനിടവന്നതോടുകൂടി,"വാസ്തവത്തിൽ പാണ്ഡു മഹാരാജാവിന്റെ രാജ്യത്തിന്നു താനാണവകാശി"എന്നുള്ള വിചാരത്തി ന്മേൽ"ഇതേവരെ പ്രവർത്തിച്ചതുമുഴുവൻ തെറ്റാണെ"ന്നുള്ള ദൃഢവിശ്വാ സം ആ മഹാധാർമ്മികന്റെ മനസ്സിൽ കടന്നുകൂടി.

"പാണ്ഡുമഹാരാജാവിന് ഔരസപുത്രനില്ലാത്ത സ്ഥിതിക്കു ക്ഷേത്ര ജന്മാരായ പുത്രന്മാരിൽവെച്ചു താൻജ്യേഷ്ഠനാകയാൽ അദ്ദേഹത്തിന്റെ രാ ജ്യത്തിന്നു ന്യായമായ അവകാശം തനിക്കാണു്"എന്നായിരുന്നു ധർമ്മവിജയി യായ ധർമ്മപുത്രർക്കു് അന്നേവരെ ഉണ്ടായിരുന്ന വിചാരം.കുന്തീസുതന്മാരിൽ ജ്യേഷ്ഠൻ കർണ്ണനാണെന്നുള്ള ഗ്രഢതത്വം അറിഞ്ഞപ്പോൾ,നേരായിട്ടു ത നിക്കവകാശമില്ലാത്ത രാജ്യത്തെ അടിസ്ഥാനമാക്കിക്കൊണ്ടു നടത്തിയ നടപ ടിയൊക്കെ തെറ്റിപ്പോയി എന്നു തോന്നിയതിൽ അശേഷം അത്ഭുതപ്പെടു വാനില്ല.

"സ്വധർമ്മത്തെ രക്ഷിപ്പാൻവേണ്ടി ചില അധർമ്മങ്ങൾ ചെയ്താലും ദോഷമില്ല"എന്നുള്ള രാജധർമ്മതത്വത്തെ ശ്രീകൃഷ്ണഭഗവാൻ വ്യാഖ്യാനി ച്ചു ചില ദൃഷ്ടാന്തങ്ങളും കാണിച്ചു എങ്കിലും അതൊന്നും തനിക്ക് പറ്റുന്നതല്ല. തന്റെ സ്വധർമ്മം ജ്യേഷ്ഠനായ കർണ്ണന്റെ ആഞജ്ഞയിൻകീഴിൽ നടക്കുക മാ ത്രമാണു് എന്നിരിക്കേ അതിധർമ്മിഷ്ഠനും,മഹാദാനശീലനും,ഗംഭീരാശയനും, "അർജ്ജുനനെ ഒഴികെ മറ്റു നാലു പാണ്ഡവന്മാരേയും എന്തുവന്നാലും ഞാൻ കൊല്ലുകയില്ല"എന്നു് അമ്മയോടു് വാഗ്ദാനം ചെയ്തിട്ടുള്ള ഭ്രാതൃവത്സലനും കരുണാനിധിയും,ആദിത്യപുത്രനും,തന്റെ അടുത്ത അഗ്രജന്മാരായ ആ ക ർണ്ണനെ അനുജനായ അർജ്ജുനനെക്കൊണ്ടു നിർബന്ധപൂർവ്വം വീരമർയാദയ്ക്കു വിരുദ്ധമായവിധം വധിപ്പിച്ചതോർക്കുമ്പോൾ ഉള്ള പശ്ചാത്താപം ധർമ്മപു ത്രരുടെ മനസ്സിൽ നിന്നെങ്ങിനെ മാഞ്ഞുപോകും?അതിന്നും പുറമെ,ഗുരുനാ ഥനായ ദ്രോണാചാർയ്യരെ അയത്യം പറഞ്ഞു വില്ലുവെയ്പിച്ചു കൊല്ലിച്ചതും, പിതാമഹനും തങ്ങളുടെ മേൽ അതിവാത്സല്യമുള്ളവനും കലവൃദ്ധനുമായ ഭീഷ്മരെ(അദ്ദേഹത്തോടു് അനുവാദം വാങ്ങീട്ടാണെങ്കിലും)ശരശയനത്തിൽ കിടത്തി അതിഘോരമായ ഇഹലോകനരകം അനുഭവിപ്പിക്കുന്നതും ധർമ്മപു

ത്രർക്കു പശ്ചാത്താപവിഷവൃക്ഷത്തിന്റെ വലിയ ശാഖകളായിരുന്നു.സ്വന്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/40&oldid=160044" എന്ന താളിൽനിന്ന് ശേഖരിച്ചത്