ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്ധവിശ്വാസം ൩൫ പ്രശ്നം മുതലായവയ്ക്കു നമ്മുടെ ജിവിതത്തോടുള്ള സംബന്ധത്തെ ഈ വിധം ഒരുത്തനും ചൂണ്ടിക്കാണിക്കാൻ കഴിയുന്നതല്ല. എന്നാൽ അവ കേവലം പരമ്പരപ്രവചനംകൊണ്ടു വിശ്വസിക്കാവുന്ന ഒരു ചില്ലറസംഗതിയുമല്ല. അതുകൊണ്ടു് എന്നും കാണുന്ന അത്ഭുതങ്ങളേ കണ്ട് നാം തൃപ്തിപ്പടേണ്ടതാണ്. ണററുള്ളവ നമക്കു് ജ്ഞാനാർഹങ്ങളാണെങ്കിൽ അവ നിസ്സംശയമായി പ്രത്യക്ഷീഭവിക്കും.

ഈ അന്ധവിശ്വസങ്ങൾ മുഴുത്തിരുന്ന പണ്ടുള്ള കാലത്തും ബദ്ധിമാന്മാർ അവയെ പ്രതിവാദിക്കാതെയിരുന്നില്ല. പണ്ടു് ഹെക് ടർ എന്ന വീരൻ യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ ദുശ്ശകുനങ്ങൾ. കാണുന്നു എന്നു് ആരോ പറഞ്ഞതിനു"തന്നുടെ രാജ്യരക്ഷയ്ക്കു വേണ്ടി യുദ്ധംചെയ്യന്നതു തന്നെയാണു് ഉത്തമശകുനം" എന്ന് ഉത്തരം പറഞ്ഞു. "പ്രശ്നംപറഞ്ഞു ഫലിപ്പിക്കുന്നവനല്ല. സാധകബാധകങ്ങളെ ചിന്തിച്ച് ഊഹിക്കുന്നവനാണു പ്രാശ്നികൻ" എന്നു് യൂറിപ്പിഡീസ് എന്ന പണ്ഡിതൻ അഭിപ്രായപ്പെടുന്നു. "അന്നം, ഗരുഡ. പശു മുതലായ ജന്തുക്കളെ ഭാഗ്യകാരികളായി നാം ഗണിക്കുന്ന. എങ്കിലും മനുഷ്യർ ഉത്തമജന്തുവാണെന്നു. നമുക്കു വിശ്വസിക്കാൻ കഴിയുന്നില്ലല്ലോ" എന്ന് പ്ളൂട്ടാർക്ക് എന്ന പൌരാണികൻ ശോചിക്കുന്നു.ഒരു വലിയ കൊടുംകാററിൽ അകപ്പെട്ട കപ്പലിലെ കപ്പിത്താൻ ഇങ്ങനെ ഈശ്വരനെ പ്രാർത്ഥിചു:- "ഈശ്വരാ! അങ്ങേയ്ക്കു് എന്ന രക്ഷിക്കണമെങ്കിൽ രക്ഷിക്കാം; നശിപ്പിക്കണമെങ്കിൽ നശിപ്പിക്കാം; എങ്കിലും ഞാൻ ചുക്കാൻ ശരിയായി പിടിക്കുന്നുണ്ടു്." ഹെക്കാററിയൂസ് പറഞ്ഞിട്ടുളള ഒരു കഥയേ കൂടി ഉദാഹരിക്കാം.

"ഒരിക്കൽ ചെങ്കടലിന്റെ തീരക്കുത്തുകൂടി സഞ്ചരിക്കുമ്പോൾ കൂടെ പല അശ്വാതൂഢന്മാരുണ്ടായിരുന്നവരുടെ കൂട്ടത്തിൽ മസ്സലാം എന്നുപോരായ ഒരു ജ്ളതനുംകൂടിയുണ്ടായിരുന്നു. ആൾ ബലിഷുകായനും ധീരനും ധനുർവിദ്യയിൽ ബഹുസമർത്ഥനും ആയിരുന്നു. എല്ലാവരും കൂട്ടമായി യാത്രചെയ്യുമ്പോൾ വഴിയിൽ ഒരു ശകുനവാദി "നിൽക്കണേ! നിൽക്കണേ!!" എന്നു വിളിച്ചുപറഞ്ഞു. എന്താണു കാര്യമെന്ന് മസ്സലാം ചോദിച്ചു. ഉടനെ ഒരു പക്ഷിയെ ചൂണ്ടിക്കാണിച്ചുംകൊണ്ടു് ആ ശകുനവാദി പറഞ്ഞു:- "ആ പക്ഷി അവിടെത്തന്നെ ഇരിക്കയാണെങ്കിൽ നിങ്ങളും അവടെ വിശ്രമിക്കുന്നതുകൊള്ളാം, പറന്നു പോകുന്ന പക്ഷം നിങ്ങളും പിൻവാങ്ങേണ്ടതാണ്." ആ ജളതൻ ഒന്നും മിണ്ടിയില്ലാ; വില്ലു കുലച്ച കെട്ടി ആ പക്ഷിയെ എയ്തുകൊന്നു. ഇതു കണ്ട ഉടനെ ആ ശകുനവാദിക്കും പിന്നെ ചില്ലർക്കും തീരെ രസിച്ചില്ലെന്നല്ലാ, അവർ അവനെ ശകാരിക്കാൻ തുടങ്ങി. അവൻ ചോദിച്ചു; "എന്തിനാണു് നിങ്ങൾ എന്നെ രഷിക്കുന്നതു്? ഈ തുച്ഛമായ പക്ഷിയെ രക്ഷിക്കുന്നതിൽ നിങ്ങക്കു് ഇത്ര ഉൽക്കണം എന്തുകൊണ്ടാണ് ? തന്റെ ജീവനെ സംരക്ഷിക്കാൻ

കഴിയാത്ത ആ ജന്തുവിന്നു് ഞങ്ങളുടെ യാത്രയുടെ ഗുണദോഷങ്ങളെ സൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/52&oldid=160052" എന്ന താളിൽനിന്ന് ശേഖരിച്ചത്