ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാലിക-൩൮ വലരെക്കാലംക്കൊണ്ടു തീരെ ഇല്ലാതെയായി തീർന്നു ഒടുവിൽ ആ നക്ഷത്രം ഒരു തണുത്ത വസ്തുവായി തീരുവാനാണു് എളുപ്പം. സ്വതേ തേജസ്സു​​​​ള്ളപ്പോ​ൾ അതിനെ "സൂര്യന്റെ" തണുത്തതായിത്തീരുമ്പോൾ "ഗ്രഹം" എന്നും പറഞുവരുന്നു. എന്നാ ഒരു ഗ്രഹത്തിനു പ്രകാശം ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതു സമീപത്തു് ഒരു സൂര്യൻ അതിനെ പ്രകാശം കൊടുപ്പാൻ ഉണ്ടായിട്ടും ഇല്ലാതെയും വരുമ്പോളാകുന്നു. ആകാശത്തിൽ യാതൊരു ഗ്രഹവും അതിന്റെ സൂര്യനിൽനിള്ള തേജസ്സു കൊണ്ടു പ്രകാശിക്കുന്നതല്ലാതെ സ്വയമേവ ശോഭിക്കുന്നില്ല. നമുക്ക് അത്യന്തം പ്രകാശമുള്ളതായി കാണപ്പെടുന്ന ശുക്രൻ,കുജൻ,ബ്രഹസ്പതി എന്നീ ഗ്രഹങ്ങൾ സൂര്യരശ്മികൾ തട്ടാതിരുന്നാൽ അന്ധകാരംകൊണ്ടു മൂടി ന്നയനങ്ങൾക്ക് അഗോചരമായി തീരുവാനെ വഴിയുള്ളു. ഈ ബ്രഹ്മാണ്ടകടാഹത്തിൽ മറ്റുള്ള സൂര്യഗൃഹത്തിന്നുചേർന്ന ഗ്രഹങ്ങളും, അതാതിന്റ സൂര്യന്റെയൊ, നക്ഷത്രത്തിന്റേയൊ തേജസ്സു് അതുകളിന്മേൽ പ്രതിഫലിക്കുമ്പോളല്ലാതെ പ്രകാശിക്കുന്നതല്ല. ജ്യോതിശ്ശാസ്ത്രസംമ്പന്ധമായി "ഗ്രഹം" എന്ന പദം ഉപയോഗിക്കുമ്പോൾ "ജീവജാലങ്ങൾ വസിക്കുന്ന ലോകം" എന്ന അർത്ഥമാകണമെന്നില്ല. എന്നാൽ ഒരു കാലത്തു ജ്വലിച്ചുകൊണ്ടിരുന്നതാണെങ്കിലും തണുത്തു് സ്വതേ പ്രകാശമില്ലാത്തതായിതീർന്ന ഒരു ഗോളം എന്നു മാത്രമേ താൽപര്യമുള്ളൂ. ഒരു വീട്ടിൽ ജനങ്ങൾ വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അതിനെ വീടെന്നല്ലാതെ പറയാറില്ലല്ലോ. അതുപോലെ തന്നെ ജീവികൾ അധിനസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ചൂടും പ്രകാശവുമില്ലാത്ത ഒരു ഗ്രഹത്തെ "ഗ്രഹം" എന്നുമാത്രമേ പറയാറുള്ളു. ന്നമ്മുടെ സൂര്യവ്യൂഹത്തിൽ ചേർന്നതോ ആയ അസംഖ്യം ഗ്രഹങ്ങളുള്ളതിൽ ചിലതു് ജീവജാങ്ങൾ വസിക്കുന്നതോ ഒരു കാലത്തു് വസിച്ചിരുന്നതോ അല്ലെങ്കിൽ അനേകായിരം വത്സരംകൊണ്ടു് ഒരു സമയം നിവാസയോഗ്യമായി തീരുന്നതോ ആയിരിക്കാം. എന്നാൽ അങ്ങിനെയുള്ള ഒരവസ്ഥ "ഉണ്ടായേക്കാം"മെന്നു മാത്രമേ പറവാൻ തരമുള്ളു. ഈ ഊഹം ഏകദേശം സൂക്ഷ്മമാണെന്നുതന്നെ പറയാം. ഈ അണ്ഡകടാഹത്തിൽ ഉണ്ടെന്നുനാം അറിയുന്നതും ഊഹിക്കുന്നതുമായ ഗ്രഹങ്ങളിൽ ഏതെല്ലാം ഇക്കാലത്തു ജീവികളുടെ അധിവാസത്തിനു യോഗ്യമായി തീർന്നിരിക്കുന്നു എന്നു് നമുക്കു് ഏകദേശം ഊഹിച്ചറിയാവുന്നതാണെങ്കിലും നമ്മുടെ അഭിപ്രായം "പക്ഷേ ശരിയായേക്കാ"മെന്നേ നമുക്കു പറയോൻ കഴിയു.

സൂര്യവ്യൂഹത്തിലെ എല്ലാഗ്രഹങ്ങളിലുംവെച്ച് ഏറ്റവും പ്രകാശമുള്ളതും ന്നമ്മുടെ വെറും കണ്ണുകൾകൊണ്ടു കാണാവുന്നതുമായി ശുക്രൻ,കുജൻ,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gdyamalika_vol-2_1925.pdf/55&oldid=160055" എന്ന താളിൽനിന്ന് ശേഖരിച്ചത്