ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
81

അവി സു,രസ തല മഹ പ സഹിതതലവാച്യങ്ങ-

ളായുള്ളധോലോകമേഴിലുമില്ലഹോ

അവനിധരകുഹരതലമതുബഹുവിസ്താര

മൎക്കേന്ദുനക്ഷത്രദീപ്തിക്കഗോചരം.

അവിടമുടനചലപതിജനപദമപാരമാ

മത്യുജ്ജ്വലം സദാ രത്നാവലിത്വിഷാ.

ജനതതികളനവധികൾ സുരനരതിരശ്ചാം തു;

ചാൎന്നവരല്ലവർ ചേൎന്നവരുമല്ല.

ഇഹ പുരകൾ മതിൽനിരകൾ കരകൾസരസാം തെളി-

ഞ്ഞേകരത്നോജ്ജ്വലമെന്നിയില്ലൊന്നുമേ,

രൂപ്യസുവൎണ്ണതേജോമയമെപ്പൊഴും.

ദിനവിരതിമുകുളദശസരസിരുഹഗർഭവ

ദ്ദൈത്യാളിദുൎഗ്ഗം സുഗുപ്തിസുരഭിലം.

പരിമൃദുലചലദനിലമമൃതരസമാതൃകാ

പാനീയപേശലം ദേശമേതാദൃശം.

ഇഹ മുഹിയിലൊരിടമിതി പറവതുചിതം പാൎക്കി,-

ലീരേഴുലകിലില്ലെന്നെന്തു ചൊല്ലുവാൻ?

ഇതു പറകിലതുമുചിതമിനിയുമഹമോതുവ-

നെപ്പൊഴും ദീപിതേ രാപ്പകലില്ലിതിൽ

സതതമിഹ ദിവസമിതി പറകിലതുമൊക്കുമേ;

സന്ധ്യകൾ രാത്രിയുമില്ലെന്നു ചിന്ത്യമാം.

സതതമിഹ മരുവിനവർ കരുതിന പുമൎത്ഥമോ

ധൎമ്മാൎത്ഥകാമമോക്ഷോത്തരം പഞ്ചമം.

ഇഹ നിയതസുഖവസതി സുജനവിതതിക്കാകി-

ലേകവാരം ജന്മ പത്മജന്മായുഷി.

വലിയൊരഴൽ മദനകൃത മപരമഴലൊന്നില്ല;

ബാല്യതാരുണ്യാൽ പരം വയസ്സില്ലിതിൽ;

ധരണിധരപരിവൃഢനു ജനപദമതീദൃശം

തത്ര പുരം മുഹദോഷധിപ്രസ്ഥമാം.

രജതമണികനകമയഗൃഹവലഭിഹർമ്മ്യാദി

രമ്യസരസ്സരിദാരാമഭാസുരം;

മുഖരപികമധുകരമയൂരഹംസാദികം;

മുഖ്യഗജവാജികാമധേന്വാശ്രയം:

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/100&oldid=152002" എന്ന താളിൽനിന്ന് ശേഖരിച്ചത്