ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം
83

ഞ്ഞന്തികേ, താനും തൊഴുത്തിരുന്നൂചിവാൻ.
പ്രഥമപുരുഷൻ തന്യർ പ്രഥിതഗുണരെ! നിങ്ങൾ
പ്രത്യേകമത്ര വന്നാലഹം ധന്യനാം.
പ്രമദഭരമകതളിരിൽ നേദൃശം ജാനാമി
പേൎത്തുമിഹ നിങ്ങളൊന്നിച്ചു വന്നതിൽ.
എതുപൊഴുതുമപി വരുവതിതു കരുതിയില്ല ഞാ,
നെന്തുചെയ്താൽ മതിയാവൂ മഹോത്സവേ?
നിഖിലജനഹൃദയഗതമറിവൊരു ഭവാന്മാൎക്കു
നിൎണ്ണയം വൃാജമല്ലെന്നറിയാമിദം.
സഫലമിനി മമ ജനനമിതുപൊഴുതിൽ നിശ്ചയം
സജ്ജനശ്ലാഘ്യനീ ഞാനായി മേല്ക്കുമേൽ
മമ പദവുമുരുവിഭവമൊരുപുരമിതു മറ്റു
മത്തഗജവാജിദിവ്യൗെഷധാദിയും
പ്രണയിനിയുമൊരു മകനുമൊരു തന്യ കന്യയും
പ്രേഷ്യനീ ഞാനുമടിമയെന്നോൎക്കണം.
ഒരുവിധിയുമുടനുഴറിയരുളിയതു ചെയ്യിക്കി-
ലൊക്കെയും കല്പിക്കിൽ വീളുവാനൎപ്പയേ."
സൂരമുനികൾ തുഹിനഗിരിമധുരമൊഴികേട്ട ത -
ത്സൗെജന്യമോൎത്തു സന്തോഷിച്ചു മാനസേ
മതിവിഭവനിധി സദസി സദൃശമതിനുത്തരം
മാന്യനായുള്ള മരീചി ചൊല്ലീടിനാൻ,
“കുലഗരികൾകുലത്തിലക! കുശലഫലമസ്ത തേ;
കോ വാ തവ സ്തൃതിസാഹസീ വൎത്തതേ?
പെരുതു തവ ഗുണഗരിമ പരിമള,മിതാൎക്കുപോൽ
പ്രാഗല്ഭ്യമുള്ളൂ പറവാൻ ജഗത് ത്രയേ?
കിലുടനൊരുവിഭവമതു മദനിദാനമാം;
മാധുൎയ്യമാവും വന്നുകൂടും മദാൽ:
ഒരു നയവുമൊരു വിനയനെറിവുചിതചിത്തവു-
മൊത്തു വസിക്കുമോ വിത്തമത്തേ, ജനേ?
ഉലകിലിഹ മദമുഷിതഗുണവിഭവനേവനു-
മുത്തമസ്ഥാനാധികാരിത്വമസ്ഥിരം.
പ്രചുരതരഗുണനിധി പരോപകാരീ ഭവാൻ
പ്രാൎത്ഥനീയൻ സതാം പ്രക്ഷീണകന്മഷൻ.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/102&oldid=152018" എന്ന താളിൽനിന്ന് ശേഖരിച്ചത്