ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
86
ഗിരിജാകല്യാണം.

ജാമാതൃഭാവേന നിശ്ചിതനായതും?
"പ്രകൃതിജള! വികൃതി തവ പെരുതു കരുതുംവിധൗെ;
ഭ്രാന്തൻ ഭവാനെന്നുമുണ്ടു തോന്നുമേ?
പ്രമഥപതി മമ രമണനിതി നിനവു മിക്കതും
പാർത്തു തദർത്ഥം തപസ്സിന്നു പോയതും;
മൃദുനി ബത വപുഷി ഖരമരവുരി ധരിച്ചതും;
മേചകവേണി ചിടയായ് പിരിച്ചതും;
ഫലസലിലമരുദശനതപസി തനു കാച്ചതും:
പാപനാശേ പുണ്യകല്പകം കാച്ചതും;
ഒരു കിതവമുനിയിവളെ ബഹു ബത! പഴിച്ചതു-
മോടിവന്നീശൻ പ്രസാദം പൊഴിച്ചതും;
അരുതു തപമിതി ഗിരിശനിവളൊടു വമിച്ചതു-
മങ്ങനേയെന്നു വച്ചിങ്ങു വസിച്ചതും;
അഖിലമിദമവൾസഖികൾ ജയവിജയമാർ പറ-
ഞ്ഞാരുകേളാത്തതിങ്ങാറുനാൾക്കിപ്പുറം?
അതൊരുകഥ വിത്തമിഹ കിമപി ധരിയാഞ്ഞ നി-
യന്ധൻ ബധിരൻ ജഡൻ ദൃഢം നിശ്ചയം."
"അറിവനഹമഖിലമിദമുമയുടെ മനീഷിത-
മസ്മാദൃശന്മാൎക്കുമേവം മനോരഥം.
ഇവർ മുനികളിതു കിമപി മനസി ധരിയാതെ വ-
ന്നിച്ഛിച്ചിരിക്കുന്നതന്യനെന്നോൎത്തു ഞാൻ.
"വിരുതനതിചതുരനൊരു വിവശതയിൽ വീണതും
വിദ്യയാക്കിക്കൊണ്ടതെത്രയും നന്നെടോ.
തദിഹ ശൃണു മുനികളിവർ ശിവനുമയെ യാചിച്ചു
തന്നിശ്ചയാൎത്ഥമന്തഃപുരം പുക്കതും."
"പുരകുഹരചരിത്മിനിയറിവതു കഥം സഖേ?"
"പൊട്ടാ പൊതി പൊളിയും ക്ഷമിക്കിൽ ക്ഷണം."
ഒരു സുകൃതഫലകുസുമസുരപുരലതൈവ കേ-
ളുണ്ണിയുമയെന്നു നിർണ്ണയതേ മയാ.
വളർചിടയിലുണിമതിയുമൊളികനലുമീക്ഷണേ
വാപിളർന്നൂതിയുമിക്കും കടുക്കനും
ഉടൽമുഴുവനണിഭസിതമൊരു കറ കഴുത്തിലു-
മോടുന്ന മാൻ മഴു ശൂലം കരത്തിലും

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/105&oldid=152028" എന്ന താളിൽനിന്ന് ശേഖരിച്ചത്