ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
viii

ഇതിൽനിന്നു കവിയുടെ നാമധേയം രാമനെന്നും അദ്ദേഹത്തിൻെറ വൃത്തി ഇരിങ്ങാലക്കുടക്ഷേത്രത്തിൽ മാലെകെട്ടെന്നും വിശദമാകുന്നുണ്ടല്ലോ. ആ ദശകത്തിൽ തന്നെയുള്ള മറ്റൊരു ശ്ലോകമാണ് താഴെ കുറിക്കുന്നത്.

ബുധോ വാ മൂഢോ വാസ്തപിഹ കവയിതാ സ്യാൽ കിമിയതാ?
ശ്രുതാ വാത്മീകീയാദ്രഘുപതികഥാ യേന ഹി യഥാ
തഥേയം തസ്യാ യദ്യനുകലനകാലേ പരിണമേത്
പ്രസത്യൈ ശ്രോതൃണാം ഫലമിദമൃതേ കിം കവികൃതേ?"

ഗ്രന്ഥസമാപ്തിയിലുള്ളതാണ് അധോലിഖിതമായ പദ്യം.

"ശതം നാതി സഹേന ചോഷ്ണമപി ച
ശ്രീസംഗമാധീശ്വര!
സ്വാതന്ത്ര്യേ ചകിതസ്തദസ്മി; സുഖിത
സ്ത്വൽപാരതന്ത്ര്യേ സ്മൃതേ;
ദേഹേ ധാതുഷു ചേന്ദ്രിയേഷു ശിരസി
സ്വാന്തേ തഥാന്തൎബഹി
സ്സൎവ്വാംഗേഷ്വപി മേ തവൈവ കരുണാ
പീയൂഷധാരയതാം."

ഈ സ്തോത്രത്തിൽ പ്രഥമശതകം കൂടൽമാണിക്യസ്വാമിയുടെ കേശാദിപാദമാണെന്നുകണ്ടുവല്ലോ. അന്ത്യദശകം പാദാദികേശമാണ്. ഈ വിഷയത്തിൽ വാരിയർ ഭട്ടതിരിപ്പാട്ടിലെ അനുകരിക്കുന്നില്ല. ഭട്ടതിരി തന്റെ കാവ്യം ഒരു കേശാദിപാദംകൊണ്ടത്രേ സമാപിപ്പിക്കുന്നതു്.

രാമപഞ്ചശതീസ്തോത്രത്തിനു പത്തറുപതു കൊല്ലങ്ങൾക്കു മുൻപു രാമൻനമ്പിടി എന്നൊരു വിദ്വാൻ ഒരു ലഘുവ്യാഖ്യാനം നിൎമ്മിച്ചിട്ടുണ്ടു്. അത് അന്ന് ഇരിങ്ങാലക്കുടവാരിയത്തിൽ മൂപ്പായിരുന്ന പ്രസിദ്ധജ്യോതിഷികൻ ശങ്കുവാരിയരുടെ ആവശ്യപ്രകാരം ആയിരുന്നു എന്നു താഴെ ഉദ്ധരിക്കുന്ന വ്യാഖ്യാതൃപദ്യത്തിൽ നിന്നു വെളിവാകും.

ധീമാൻ പാരശവാഗ്രണീവിജയതേ
ജ്യോതിൎവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദരന്ത്വധിവസൻ
യശ്ശങ്കരാഖ്യോƒമലഃ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/11&oldid=202106" എന്ന താളിൽനിന്ന് ശേഖരിച്ചത്