ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
94
ഗിരിജാകല്യാണം

ഗരുഡനിലുമധികമൊരു ഗരുദനിലസൂചിതൻ;
ഗഹ്വരനിർത്സരകാന്താരകാന്തിമാൻ;
ഫണിമിഥുനരതിവസതി; നമിതബഹുനിർജരൻ;
പാവനസ്ഥാനേഷു യോഗീന്ദ്രസേവിതൻ;
സുഗുണജനവിപദുദദധി മറുകരകരേറ്റുവാൻ
സ്വൈരമായാഴിയിൽ വീണാണുവാണവൻ;
ശ്വസനസഖി വരുണസഖി ശിഖരികലശേഖരൻ;
ശോഭനനാമാ ഹിരണ്യനാഭൻ ഗിരി
മതമറിവതിനു ത്ഡടിതി ജനകനെ വണങ്ങിനാൻ
മാലോകർമാതുലൻ മൈനാകഭ്രധരൻ.
കനിവൊടഥ തുഹിനഗിരി സുതമുരസി ചേൎത്തുടൻ
ഗാഢം പുണൎന്നുവാചാƒഘ്രായ മൂൎദ്ധനി.
"അയി തനയ! വിദിതനയവിനയവസതേ! നിന
ക്കായുരാരോഗ്യസൌഖ്യങ്ങളെത്തീടുക,
പെരിയഭരമിതു ശിരസി മമ തനയ! താങ്ങു നീ;
പെൺകൊടയ്ക്കിപ്പൊൾ മുഹൂൎത്തമാസന്നമായ്,
തവ ഭഗിനി സുകൃതിനിധി ബഹുവിധതപംകൊണ്ടു
തമ്പുരാൻ തന്മനം തങ്കൽ വീഴിച്ചവൾ,
മഭനരിപു മമ മകളെ വിരവോടിഹ വേൾക്കിലോ
മറെറന്തു കാൎയ്യം നമുക്കുള്ളതിൽപരം?
സകലമിതിനുചിതവിധി മുതിരുക തെരുന്നനെ-
സ്സപ്തൎഷിവാക്യം പ്രമാണീകരിച്ചു നീ."

നിജജനകമൊഴികളിതി നിരുപമമുദാ കേട്ടു
നീതിമാൻ മൈനാകമേവമുചെ തദാ:
"ജയ ജനക! മമ കുതുകമതുലമിതു കേൾക്കയാൽ;
ജന്മസാഫല്ല്യം നമുക്കു മറെറന്തിനി?
അഖിലജഗദധിപനിഹ വരുമളവസംശയ-
മന്തമില്ലാതേ ജനങ്ങളിങ്ങെത്തുമേ
സ്ഥലമാവിടെയിതുപൊഴുതിലതിവിതതമാക്കണം
സ്ഥാനാസനശയനാടനസൗെഖിദം
കളയരുത്തു സമയമിഹ; പലപല വിധേയങ്ങൾ;
കല്യാണമണ്ഡപം കൎത്തവാമിപ്പൊഴേ.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/113&oldid=152066" എന്ന താളിൽനിന്ന് ശേഖരിച്ചത്