ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
96
ഗിരിജാകല്യാണം

മൗെക്തികജ്യോത്സ്നാഗമാവതീകൃതം,
ഉപരി പുനരൊരുനിലയിലഖിലദിശി വജ്രങ്ങ-
ളോപ്പിച്ചു വച്ചു പണിചെയ്ത ദീപ്തിയാൽ
വിശദമിഹ പറവർ പലർ വരുവതു വിയൽഗംഗ
വേളിലാളിപ്പാനനുജത്തി തന്നുടെ
ഒരുനിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു
മൊന്നിടയിട്ടതിനായിരം പൊന്നിലാ
സകലനിലകളിലുമുടനുപരിനില മൗെലിയിൽ-
ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ
സഭയതരമതുപൊഴുതു സരസിരുഹസംഭവൻ
സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.
"ഇനമപിച ശശിനമപി ശിരസി ബത വച്ചുകൊ-
ണ്ടെന്തഹോ! വിന്ധ്യൻ വളൎന്നിതോ ദുൎമ്മദാൽ?
ഇവനു മദമകലുവതിനിതുപൊഴുതുപായമെ"-
ഞെന്നിവണ്ണം പല ചിന്തയാ മേവിനാൻ,
അപി ച പുനരതിനുപരി കൊടിമരമുയൎന്നു ക-
ണ്ടപ്പൊഴെഴുനേറ്റു പൊല്പയോജാസനൻ
അദിതിസൂതവടുചരണമിതി മനസി നിൎണ്ണയി-
ച്ഛാശു കുണ്ഡീജലം കൊണ്ടു കഴുകിനാൻ.
അതിധവളസിചയമതിനുടെ കൊടിക്കൂറ-
യഭ്രസിന്ധൂൽഭവമെന്നും കരുതിനാൻ.
മധുപരുതിഭണിതമതിനുപരി മാല്യം കണ്ടു
മാൽപൂണ്ടു ധൂൎജടിമൗെലിമാലാധിയാ.
അതു പൊഴുതു സരസിരുഹവസതിരഥഹംസങ്ങ-
ളത്യന്തകൌതുകാൽപ്പൂക്കു തന്മണ്ഡപേ
കുഹചിദതി വിശദംണിവിരചിതവിടങ്കേഷു
കുത്തിച്ചമച്ച വരടകളെക്കണ്ടു
കുതുകമൊടുമമരധുനിവിസകിസലഖണ്ഡങ്ങൾ
കൊത്തിക്കൊടുപ്പതു മേടിയാഞ്ഞാടലാൽ
അനുസരണരണിതമതിരണരണികയാ ചെയ്തി-
തജ്ഞാതകാരണകോപപ്രശാന്തയെ.
ഇതി വിവിധമുപരിതനനിലകളിലൊരോ ചിത്ര
മെത്രയുമത്ഭുതം കല്യാണമണ്ഡപം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/115&oldid=152093" എന്ന താളിൽനിന്ന് ശേഖരിച്ചത്