ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
98
ഗിരിജാകല്യാണം

പ്രാഭൃതം കന്യാമയം മയാ ദീയതേ.
പൃഥഗതിനു പഴമനസി മതമിദമുണർത്തുവാൻ;
ബ്രാഹ്മം വിവാഹത്തിലാഹുയ ദീയതെ.
അതു വിഹിതമതിമഹിതമതുമിവിടെയാവശ്യ-
മാദേശകാംക്ഷി ഞാ,നീശ! പ്രസീദ മേ."
അടിതൊഴുതു പടിമയൊടൊരഭിമതമുണർത്തിയോ-
രദ്രീശ്വരനോടരുളി മഹേശ്വരൻ;
"അഭിലഷിതമിതി സകലമവികലമതങ്ങനേ;
യഗ്രേ നടക്ക പുറകേ വരുന്നു ഞാൻ."
ഇതി ശിവനൊടനുമതിയുമിതമൊടു ലഭിച്ചുകൊ-
ണ്ടിങ്ങു പോന്നെത്തീ ഹിമവാൻ തദന്തരേ.
അപരിചിതമപരമിതി പരിചിതചരം പുര-
മാലോകനേ ക്ഷണേ തോന്നീ ഗിരീന്ദ്രനു.
ഫലവിനമദമരതരുനിരകൾ കുലവാഴ വെൺ
പട്ടുവിതാനം പഴുക്കാമണിഗൃഹം;
പുതിയ മണി നിറയുമണിനിറപറകൾ ദീപങ്ങൾ;
പൂർണ്ണകുംഭങ്ങൾ; കുടികൾതോറും കൊടി;
അഖിലദിശി പവനചലദകിൽസുരഭിധൂപവു-
മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും;
സരിഗമപധനിസനിധപമഗരിസായെന്നു
സംഗീതശാലയിലഭ്യാസഘോഷവും;
അടുവികളിലജിരസമ"മടി കള തളി"യെന്നു.
"മാഹര ഹേമകദളീനിര"യെന്നും
ഭണിതുമപി ഘനമരവരണിതമപി നീളെയും;
ഭക്തരുടേ ശിവനാമഘാഷങ്ങളും;
വിധുവിനൊടു സമമമലതാലവൃന്തങ്ങളും;
വിദ്രുമത്തണ്ടാണ്ട വെൺചാമരങ്ങളും;
വിരവൊടിരുകരതളിരിലിടയിടയിളക്കുന്ന
വേശാംഗനാകരകങ്കണഘോഷവും;
വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം;
വേദജ്ഞയോഗവിധിവിചാരങ്ങളും;
ഇവ പലതു നിജപുരിയിലവനിധരനായകാ
നീക്ഷണം ചെയ്തു കടന്നു തെരുന്നനെ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/117&oldid=152097" എന്ന താളിൽനിന്ന് ശേഖരിച്ചത്