ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
105

വാസുകിതക്ഷകകാൎക്കൊടകാദികൾ
സുരസുരഭികുലമപി ച പുരഭിദഭിവന്ദന
സൌഖ്യനാഭൗെൽസുക്യസൌമുഖ്യസങ്കുലം
ഭുവനമതിൽ മരുവുമൊരു ജനവിതതി വന്നിങ്ങു
പുക്കിതു കൈലാസശൈലം തെരുതെരെ,
ബഹുവിഭവമവരവർകളുപദയുമെടുത്തുപോയ്
വന്ദിച്ചു നന്ദിയേ വൃന്ദമായ് നില്ക്കയും
അഖില ജഗദധിപതിയൊടവരെയറിയിക്കയു
മാജ്ഞകേട്ടാലവരന്തികേ,ചെല്കയും
കമലശരരിപൂവിനുടെ കഴലിണ നമിക്കയും
കാഴ്ചകൾ വയ്ക്കയും വന്ദിച്ചു നില്ക്കയും
അവരവരൊടുചിതമൊഴി ഗിരിശനരുൾചെയ്കയു
മാനന്ദമേവർക്കുമുള്ളിൽ നിരകയും
അവരവർകൾ തദനു മൃഡനികടമതൊഴിക്കയു-
മാശു വന്നന്യജനങ്ങൾ നമിക്കയു
നളിനഭവവരവിലഥ ഗിരിശനെഴുനേല്ക്കയും
നാൻമുഖൻ വന്ദിച്ചരികേയിരിക്കയും
മധുമഥനനണയ വരുമളവിലെതിരേല്ക്കയും
മാനിച്ചു കൈപിടിച്ചൊന്നിച്ചിരിക്കയും
അഹിശയനനുചിതവിധി പലതുമറിയിക്കയു-
മങ്ങനേ തന്നെയെന്നീശാജ്ഞ കേൾക്കയും
അവരവരെയരികിലുടനഴകൊടു വിളിക്കയു-
മാജ്ഞാപനം ചെയ്തു വേഗമയയ്ക്കയും
വേളിമുഹൂൎത്തമാസന്നം Xണിക്കയും
അഖിലജനഹൃദി തെളിമ വിളകയു മതത്രX,
ലായനേരം മുദാ നാളീകസംഭവൻ
വിലപറകിലുലകതിനു വിലപിടിയ Xശവും
വിന്യസ്തതാദൃശാലങ്കാരപൂരിതം
അജനരനിതുചിതമിതി കവിരിവ മഹാകാവ്യ-
മാഭരണപ്പെട്ടി സൃഷ്ടിച്ചു നല്കിനാൻ
"നളിനഭവകുതുകമിതു വെടിയരുതു പൊറ്റീXതി
നന്ദീശനാരായണന്മാരുണൎത്തിനാർ
പെരുമനിധി പരമശിവനുജനിഹിതമത്ഭുതം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/124&oldid=152125" എന്ന താളിൽനിന്ന് ശേഖരിച്ചത്