ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൃതീയഖണ്ഡം.
107

ച്ചാൎത്തുവാനംഗരാഗം നല്കി വാസവൻ;
കമലജനുമരുളിയതു രജതമണിഭാജനേ
കഞ്ജനാഭന്നു നൽക്കാഞ്ചനഭാജനേ.
തിരുവരയിലഹതമൊരു കനകപട്ടാംബരം
ദിവ്യാംഗരാഗവും ചാൎത്തിനാൻ മൂൎത്തിമേൽ,
നിബിഡരുചി വിലസി ബഹുമണിഗണകലാപങ്ങൾ
നീലകണ്ഠന്റേ കഴുത്തിൽ നിരന്തരം.
തരിവളകൾ പിരിവളകൾ കടകനിര തോൾവള
തങ്കജാംബുനദരത്നോൎമ്മികാശതം.
പദകടകമണിരശന വരമണിപതക്കങ്ങൾ
പാകാരി ചാപചായക്കാരംബരേ.
പറകിലിതിലൊരു മണിയെയിരവുപകൽ സേവിച്ചു
പത്മാദികളാം നിധികൾ പണ്ടൊമ്പതും;
ഫലമതിനു വിഭവമിതു; പരമണികുലോത്ഭവൻ
പാരമൌദാൎയ്യമുള്ളോരു ചിന്താമണി;
അതിലധികദശഗുണിതനുതിഗുണിതവൈഭവ
മത്ഭുതരത്നം നിറയുന്ന ഭൂഷണം
അരനിമിഷമതിനിടയിലരനുടെ തിരുമേനി
യാപാദചൂഡമണിഞ്ഞുകാണായ്വന്നു.
"ജയ വരദ! പരമശിവ! ഹര! ഹര! മഹാദേവ!
ശംഭോ! മഹേശ്വര! ശൎവ! സൎവേശ്വര!
ഇരവുപകലിഹ വപുഷി മണികനകഭൂഷണ-
മിങ്ങനേ കാണ്മതിന്നെത്ര കൊതിച്ചു നാം!
ശരണ"മിതി നതനുതികൾ സുരമുനികൾ ചെയ്കവേ
ശങ്കരൻ മെല്ലെന്നെഴുനേറ്റിതാസനാൽ.
ചെറുതതിനു പരമജനി പരിജനപരിഭ്രമം;
ചെന്നു തൃക്കൈ താങ്ങി നിന്നിതു ശാർങ്ഗിയും.
സ്ഫടികമണിമെതിയടികൾ പൊടികളകയും ചെയ്തു
പാട്ടിലഗ്രേ വച്ചു കൂപ്പി നന്ദീശ്വരൻ.
കരതളിരിലിളകുമൊരു കനകമണിവേത്രവാൻ
കാണ്മിനെഴുന്നരുളുന്നുവെന്നാൻ ഭ്ര വാ.
തൊഴുക ചിലർ, കഴലിണയിൽ വിഴുക, യെഴുനേല്ക്കയും
സ്തോത്രങ്ങൾ ചൊല്ലിപ്പൂകഴുകയും ചിലർ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/126&oldid=152440" എന്ന താളിൽനിന്ന് ശേഖരിച്ചത്