ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
x

ചില മണിപ്രവാളശ്ലാകങ്ങൾ ഉണ്ടാക്കിയെന്നും ൯൮൭-ാമാണ്ട് ഇരിങ്ങാലക്കുടവച്ച് ൬൧-ാമത്തെ വയസ്സിൽ മരിച്ചു എന്നും സുക്ഷ്മം പോലെ ൧൦൫൬-ലെ ഭാഷാചരിത്രം ഒന്നാംപതിപ്പിൽ പറഞ്ഞു കാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തിയല്ലെന്നു തെളിയിക്കുവാൻ പ്രയാസമില്ല. രണ്ടാംപതിപ്പിൽ ൯൫൫-ന് ഇടയ്ക്ക് അല്ല ൯൪൦-ന് ഇടയ്ക്കാണ് വാരിയർ കാൎത്തിക തിരുനാൾ തിരുമേനിയെ മുഖംകാണിച്ചത് എന്നു പഴയ എെതിഹ്യത്തെ സ്വല്പം ഭേദപ്പെടുത്തി പറഞ്ഞിരിക്കുന്നതും വിശ്വാസയോഗ്യമല്ല.

"അപി ച മ്മ ദയിതാ
കളിയല്ലനതിചിരസൂതാ
പ്രാണൻ കളയുമതിവിധുരാ
എന്നാൽ കുലമിതഖിലവുമറുതിവന്നിതു."

എന്ന നളചരിതം ഒന്നാം ദിവസത്തെ കഥയിലെ പദഖണ്ഡം അറമാണ് എന്നൊരൈതിഹ്യമുണ്ടു് എന്നും ഉണ്ണായിവാരിയർ സമീപസന്തതിയില്ലാതെയാണ് മരിച്ചത് എന്നും ഉള്ളതു നിൎവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്‌ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്ന് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു. അതിനും രണ്ടു തലമുറയ്ക്കുമേലാണ് ഒരു പ്രസിദ്ധജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ എെതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ തന്റെ മകൻ തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്ക് അവകാശിയാക്കിത്തീൎത്തു. ആ ദത്തപത്രം ഇപ്പോഴും ഉണ്ട്. അദ്ദേഹം ൭൦-ൽ ചില്വാനം വയസ്സു ജീവിച്ചിരുന്നതിനു ശേഷം കൊല്ലം ൧൦൨൦-ാമണ്ടിടയ്ക്കു കാലധൎമ്മത്തേ പ്രാപിച്ചു. പിന്നീടു രാമൻനമ്പിടിയേക്കൊണ്ടു രാമപ‍ഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാരിയർ മുപ്പനായി. അദ്ദേഹം ൭൪-വയസ്സോളം ജീവിച്ചിരുന്ന് ൧൦൬൪-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂൎവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണിക്കണ്ടവാരിയരുടെ അടുത്ത പൂൎവികനായിരുന്നില്ല എന്നുള്ളത് ഇതിൽനിന്നു വിശദമാകും. ശങ്കുവാരിയരുടെ കാലത്തിനിപ്പുറം കുറേക്കൊല്ലം ജ്യോതി

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/13&oldid=202171" എന്ന താളിൽനിന്ന് ശേഖരിച്ചത്