ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
114
ഗിരിജാകല്യാണം

കനകമണിയറയിൽ മണി നിറപറകൾ ദീപങ്ങൾ
ഖട്വാക്കൾ മെത്തകൾ മേലാപ്പുനേർതരം
അവരവർകൾപദവിയതിനുചിതമുപചാരവു-
മത്ഭുതതാംബൂലപൂഗപതൽഗ്രഹം
സുരഭിസുരതരുകുസുമഗുണമലയജദ്രവ-
സൌഖ്യസമ്പത്തുകൾ വേണ്ടുന്നതൊക്കയും
പ്രഥിതഗുണതുഹിനഗിരിപരിജനനിവേദിതം:
പ്രത്യേകമറഷ്ടദിക് പാലർ വാണു സുഖം.
അമരമുനിപരിഷകളെയഴകിനൊടു പൂജിച്ചി-
തർഘ്യപാദ്യമധുപൎക്കങ്ങൾകൊണ്ടുടൻ.
ക്വചന പുനരതിവിതതഭുവി ദനുജരക്ഷസാം
കൌതുകാപാദനം മദ്യമാംസാദിയാൽ;
കുഹചിദഥ ജനസദസി കുശലത പരീക്ഷിച്ചു
കോപ്പൂ കൊടുക്കയും വിദ്യോപജീവിനാം;
ക്വചിദദീതഹുതവിധികൾ കുഹചിദഥ ദക്ഷിണ;
ഗൊധനമോദനമാരണൎക്കാദരാൽ.
അഹിവരനുമജനുമമമാഢ്യനുമല്ലൊ-
രംബികോദ്വാഹഘോഷാഡംബരസ്തവം.

സരസമിതി സകജനമവിടെ മരുവും,വിധൗെ
സംഭ്രമമൂലമൊന്നുണ്ടായി തൽക്ഷണം.
ഭുവനപതി ഗിരിശനുടെ ചരണതളിർ വന്ദിച്ചു
ഭൂമിദേവീ കരഞ്ഞേവമുണൎത്തിനാൾ
ജഗദധിപ ജയ! ഗിരിശ!വിപുലകരുണാനിധേ!
ചേൎച്ചയില്ലിപ്പോളിതെങ്കിലും കഥ്യതേ.
ജഗതി തതമഖിലജനിവിടെയൊരിടത്തായി;
ചെമ്മേ ചരിഞ്ഞു ഞാൻ വീഴുമിന്നാഴിയിൽ,
സരസമിതിനു ചിതവിധിയുഴറിയരുൾചെയ്ക നീ;
സൎവംസഹയെന്നെനിക്കു പേർ നിഷ്ഫലം.
അയി! വരദ! പരമശിവ ! കലയ മമ ദുൎദ്ദശാ,
മൈരാവതാദികളൈവരേ വിട്ടുഞാൻ.
പൊളിവചനമിതി മനസി കരുതരുതു ശങ്കര!
പുഷ്ടദന്താദികൾ മൂവർ ചതഞ്ഞുപോയ്,
ഫണിവരനു ഫണകൾ പലതൊഴിവതു കണക്കല്ല;
പാതിയും പ്രായേണ പാരം കുഴഞ്ഞുപോയ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/133&oldid=152695" എന്ന താളിൽനിന്ന് ശേഖരിച്ചത്