ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
118
ഗിരിജാകല്യാണം

സ്ത്രീധനം നല്കീ സമസ്തം നിജധനം.
അഥ പരമശിവനുഴറി വൃഷഭവരമേറിനാ-
നന്തൊളമേറിനാളംബികാദേവിയും
കുടതഴകൾ കൊടിവടികൾ തുടിപടഹമദ്ദളം
കൊട്ടുപാട്ടാട്ടംപിടിച്ചു കളികളും,
ഇതി വിവിധകളകളമൊടളകയൊളമാളുക-
ളേ കാർണ്ണവപ്രളയാഭം നടകൊണ്ടു.
ബഹളജനഗളഗളിതകളകളതിളപ്പിലി
ബ്രഹ്മാണ്ഡഭാണ്ഡം മുഴങ്ങിവിങ്ങീ ഭൃശം.
ഭുവനപതി ജഗദവനകുതുകി കൂടിയും കൊണ്ടു
ഭോഗപുരി പുക്കു ഭോഗീവിഭൂഷണൻ.

അതുപൊഴുതു തൊഴുതകലെ നിടിലനയനന്നു ത-
ന്നാതങ്കമോൎമ്മവരുത്തീ രതീ സ്വയം.
അഗതിഗതിരിഹ ജഗതി പശുപതി തദാ തെളി-
ഞ്ഞംഗജന്മാംഗനാമിങ്ങനേ ചൊല്ലിനാൻ.
"തവ രമണനുടൽ തരുവനിതുപൊഴുതിലേ രതി!
തന്വംഗി! സൌന്ദൎയ്യധുൎയ്യം നടേതിലും,
എതുപൊഴുതുമധിവസതു മമ രതി! ഗൃഹാങ്കണം
യാമി; കേൾ മാമകൻ കാമുകൻ താവകൻ.
വിഹരതു സ ഭവതിയൊടു; വികിരതു ശരാനെങ്കൽ;
വീരനോടേതുമെ വൈരമില്ലുള്ളിൽ മേ.
വിധുവിനൊടു മധുവിനപി വിധുരത വൃഥാ വേണ്ട;
വിജ്വർരായ് വാഴക നിൎജ്ജരന്മാർ സുഖം.
അഖിലജനമപി ചലതു നിജനിജനിവാസമി-
ന്നന്യോന്യമാരുപദ്രവിച്ചീടൊലാ.
ചില പിഴകൾ വരുകിൽ മമ കഴൽ തൊഴുവിനേവരും;
ശിക്ഷയും രക്ഷയുമെങ്കലുണ്ടക്ഷയം."
നതവരദനിതി പലതുമരുളി വിളയും മുദാ
നന്ദിതൻ കൈപിടച്ചങ്ങിറങ്ങീ വൃഷാൽ,
അജനജിതനമരപതിശിഖിമുഖഹരിൽ പാല-
രാകേ നമിച്ചങ്ങുണർത്തിച്ചു യാത്രയായ്
കഴൽതൊഴുതു കളകളുമാടിളകി നടകൊണ്ടിതു
കാലാഗ്നിരുദ്രാദികളും പുറപ്പെട്ടു.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/137&oldid=152704" എന്ന താളിൽനിന്ന് ശേഖരിച്ചത്