ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xi

ഷവിദ്വാൻ കുട്ടൻവാരിയർ കലമഹിമയെ പരിപാലിച്ചു പോന്നിരുന്നു. ഇപ്പോഴത്തെ കാരണവൻ ഇൗശ്വരവാരിയരാണ്. കുഞ്ചൻനമ്പിയാൎക്ക് എന്നതുപോലെ യാതൊരു ക്ഷേത്രാനുഭവവും കാൎത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ട് ഉണ്ണായിവാരിയൎക്ക് പതിച്ചുകൊടുത്തതായി കാണുന്നില്ല. കായംകുളം രാജ്യം പിടിച്ചടക്കിയ അവകാശവഴിയാണല്ലോ തിരുവിതാംകൂറിലേക്ക് ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ ‌‌മേൽക്കോയിമ്മസ്ഥാനം സിദ്ധിച്ചത്. പണ്ഡിതപക്ഷപാതിയായ കാൎത്തികതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു ഇരിങ്ങാലക്കുടക്ഷേത്രത്തിലെ കഴകപ്രവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദൎശിച്ചിരുന്നാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽത്തന്നെ പതിച്ചുകൊടുത്തിരിക്കുവാൻ ഇടയുണ്ട്. അവിടുന്നു സ്ഥാപിച്ച വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഗിരിജാകല്ല്യാണം ഗീതപ്രഭന്ധത്തിന്റേയോ രാമപഞ്ചശതീസ്തോത്രത്തിന്റേയോ ഒരു താളിയോലപ്രതിപോലും കാണുന്നില്ല. നളചരിതം കഥകളി തിരുവനന്തപുരത്തുവച്ചു നിൎമ്മിച്ചു എന്നുള്ളതിനു യാതൊരു തെളിവുമില്ല. നേരെമറിച്ചു ൯൫൫-ാമാണ്ടിടയ്ക്കു വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കയും ചെയ്തിരുന്നു എങ്കിൽ വലിയ ഒരു സംസ്കൃത പണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതി തിരുനാൾ തിരുമേനിയെ അനുകരിച്ചു സംസ്കൃതശ്ലോകങ്ങൾ കൊണ്ടുതന്നെ ആദ്യന്തം തന്റെ കഥകളി പൂരിപ്പിച്ചിരുന്നിരിക്കുവാനാണ് എളുപ്പമുള്ളത്. "കാതിലോല; നല്ലതാളീ" "കരി കലക്കിയ കുളം; കളഭം കലക്കിയ കുളം" "ചേറ്റിൽക്കിടക്കുന്ന പന്നിത്തടിയനും; പങ്കേ ശയിക്കുന്ന പോത്രപ്രവരനും"; ഈ മൂന്ന് എെതിഹ്യങ്ങൾക്കും വലിയ വിലയൊന്നും വയ്ക്കേണ്ടതില്ല. കാളിദാസനേയും ഭവഭൂതിയേയുമോ എഴുത്തച്‌ഛനേയും കണ്ണശ്ശനേയുമോ പററിയുള്ള എെതിഹ്യങ്ങളേയും "പരിപതതി പയോനിധൌ പതംഗഃ" "ചുടായ്കിൽത്തുളസീദളം യമഭടത്തല്ലിങ്ങു ചുടായ്‌വരും" മുതലായ പദ്യങ്ങളുടെ കർതൃത്വത്തെ സംബന്ധിച്ചുള്ള പഴങ്കഥകളേയും ഇക്കാലത്ത് ആർ വിശ്വസിക്കുന്നു? ഉദ്ദണ്ഡശാസ്ത്രികൾക്കും കാക്കശ്ശേരിഭട്ടതിരിക്കും തമ്മിൽ നടന്നതായി കേരളീയൈതിഹ്യം ഘോഷിക്കുന്ന "ആകാരോ ഹ്രസ്വഃ; നഹി നഹ്യാകാരോ ദീൎഘഃ" ഇത്യാദി സംഭാഷണം ചോളദേശ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/14&oldid=202241" എന്ന താളിൽനിന്ന് ശേഖരിച്ചത്