ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അനുബന്ധം
 

ഉണ്ണായിവാരിയരുടെ വടക്കുന്നാഥസ്തോത്രങ്ങൾ.

അലമലമല്ലകമേകം
മലമലിനിതമപി കില വസനം
തിലശമനം ഫലമപി മൂലം
നിലമശിഥിലമപി കില ശയനം
നിലയധനസ്വജനാകുലതയി-
ലലപലതതിവിലസിതമലസത,
പരശിവ! നിൻ പദഭജനത്തിനു
വരമരുളു വടക്കുന്നാഥാ, ൧

ആലവുമുണ്ടാശു ജഗൽപരി-
പാലനപര!പരമൊരു മാമുനി-
ബാലനിലനുകൂലതയാ കില
നാലമഹം തവ നമനേ ശിവ!
കാലിനു തൊഴുതേനവനപര!
പാലയ മാമുരുദയയാ മമ
വരമരുളു വടക്കുന്നാഥാ. ൨

ഇഹലോകസുഖേച്ഛ തഴച്ചതി-
ലഖിലോദമമതു ഹതവിധിയാൽ
വിഫലോതി ദുനോതി കഥഞ്ചനാ
സഫലോ ന മുദേതി ച ഹൃദയം,
ന ഖലോ ന ജഹാമി ജരസ്യപി
മൃഗലോചനമാരിൽ മനോരതി-
വരമരുളു വടക്കുന്നാഥാ. ൩

ഈശ്വരനായതു നീ കേവല
മാശ്രയണീയോƒസി സദാപദി.
താഴ്ചവരാമോഹമഹോ മുഹു
രോൎച്ഛ വരാ ചരണാൎച്ചനയിൽ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/140&oldid=152708" എന്ന താളിൽനിന്ന് ശേഖരിച്ചത്