ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
iv
 

ഭൂതപതേ! പൂതപദം നയ,
ഭൂധരജാജാനേ ഞാനൊരു
പാതകിയെന്നാലുമെനിക്കൊരു
വരമരുളു.വടക്കുനാഥാ, ൧൨

അൎക്കനിശാകരശിഖിലോചന !
സൽകരുണാവരുണനികേതന!
ദുഷ്കൃതിനാം ദൂരോപാസന !
രുക്മമഹാശൈവശരാസന!
ഭൎഗ്ഗ! വിഭോ! ഭസ്മവിലേപന!
ഭദ്രകരോ ഭവ വൃഷകേതന!
ഭക്തജനേ മാദൃശി ദിനേ
വരമരുളു വടക്കുന്നാഥാ. ൧൩

ഹര ! ഹലധരവസനദ്യുതിഗള!
ശിവ! ശിപിവിഷ്ട്രാഷ്ടകളേബര!
കരതലധൃതശൂലപരശ്വധ-
ഹരിണവരാഭായ! പരമേശ്വര!
ധരതനയാധവ !ഗിരജേശ്വര!
ധനദസഖേ ! ധാൎമ്മികവത്സല !
ഭരതനയാശ്രയ !ജയ ശങ്കര !
വരമരുളു വടക്കുന്നാഥാ. ൧൪

(൨)

നരകമുണ്ടിനി മേലിൽ വരുവാനെന്നൊരു പേടി
പെരുതായേ മനതാർ വെന്തുരുക്കീടുന്നു.
തിരുനാമമുരചെയ്വാൻ വരമൻ പാടരുളേണം
കരുണാവാരിധേ! ശംഭോ ! വടക്കുന്നാഥാ. ൧

മടിക്കൊല്ലേ ജഗന്നാഥാ ! നിനക്കല്ലേ പരിഭവം?
ഇളപ്പമില്ലെനിക്കേതും തടുത്തീടായ്കിൽ.
തിരുപ്പാദം വണങ്ങി ഞാനിരിക്കെ വന്നവർ ചെയ്യു-
മതിക്രമം തടുക്കേണം വടക്കുന്നാഥാ. ൨

ശിരസ്സിലമ്പിളിഗംഗ ധരിച്ചു പാമ്പെലുമ്പിരു
കരത്തിൽ മാൻ മഴു ശൂലം തലയുമായി
ഇരിക്കേണമൊരുനേരം പിരിയാതെൻ മനതാരിൽ
ഭജിക്കുന്നേനതിന്നു ഞാൻ വടക്കുന്നാഥാ, ൩

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/143&oldid=152731" എന്ന താളിൽനിന്ന് ശേഖരിച്ചത്