ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
vii
 

ഈശ്വരിതൻ കടാക്ഷമുണ്ടാകണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൪
ഒറ്റക്കൊമ്പനും താരകവൈരിയു-
മറ്റമില്ലാത്ത ഭൂതഗണങ്ങളും
ചുറ്റും നിന്നു സ്തുതിപ്പതു കാണണം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ! ൧൫
‌താരിൽമാനിനീകാന്തൻ മുകുന്ദനും
സാരസാസനൻതാനും സുരന്മാരും
നാരാദാദിമുനികൾ സേവിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൬
സിദ്ധചാരണഗന്ധൎവഗുഹ്യക-
ന്നാദ്ധ്യവിദ്യാധരാപ്സരോവൃന്ദവും
ബദ്ധമോദം വണങ്ങിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൭
യക്ഷരാക്ഷസപന്നഗകിന്നര-
രൂക്ഷപൈശാചദൈതേയവീരരും
അക്ഷീണാനന്ദം വാഴ്ത്തിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൮
ഭൂസുരന്മാർ ചുഴലേയിരുന്നുടൻ
ഭാസുരമായ വേദഗണം കൊണ്ടു
വാസരംതോറും വാഴ്ത്തിസ്തുതിപ്പതും
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൧൯
വെള്ളിമാമല പോലേ വിളങ്ങുന്ന
വെള്ളക്കാളതന്നത്ഭുതകാന്തിയും
ഉള്ളിൽ കാണായ് വരേണം കൃപാനിധേ !
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൨൦
തൃക്കഴൽകൂപ്പി വന്ദിക്കും ഞങ്ങളേ
നൽക്കാരുണ്യം കലൎന്നു ദയാംബുധേ !
തൃക്കണ്ണുംപാൎത്തരുളേണമേ സന്തതം
തൃശ്ശിവപേരൂർ വാഴും ശിവ! ശംഭോ ! ൨൧

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/146&oldid=152928" എന്ന താളിൽനിന്ന് ശേഖരിച്ചത്