ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xii

ത്തിൽ വേദാന്തദേശികുൎക്കും ഒരു അദ്വൈതിക്കും നടന്നതായത്രേ എെതിഹ്യം. വേദാന്തദേശികർ ഉദ്ദണ്ഡനെ അപേക്ഷിച്ച പ്രാക്തനനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.

മേൽ വിവരിച്ച ന്യായങ്ങളാൽ ഉണ്ണായിവാരിയാർ കുഞ്ചൻ നമ്പിയാരുടെ സമകാലികനായിരുന്നു എന്നുള്ള വിശ്വാസത്തിനു സാരമായ ഉടവു തട്ടുന്നുണ്ട്. ഇനി കൊല്ലം പത്താംശതകത്തിൻറ മദ്ധ്യകാലത്തല്ല അദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ പിന്നേ ഏതുകാലത്തായിരുന്നു എന്നു നോക്കാം. രാമപഞ്ചശതീ സ്തോത്രം ർൻ-ാം ദശകത്തിൽനിന്നു ഞാൻ ഉപരി ഉദ്ധരിച്ച ഒരു പദ്യത്തിൽ "അനുകലനാകാലേ പരിണമേൽ പ്രസത്യെെ" എന്നൊരു ഭാഗം കാണുന്നുണ്ടല്ലോ. അതിൽ "പരിണമേൽ പ്രസത്യെെ" എന്നുള്ളത് അനുകലനകാലമായ കലിദിനത്തെ കാണിക്കുന്നു എന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. അങ്ങനയാണെങ്കിൽ കൊല്ലം ൭൯൮ ഇടവമാസം ൧൧-ാ൹ വെള്ളിയാഴ്ച നാൾ ആ ശ്ലോകം നിൎമ്മിച്ചതായി വരുന്നു. എന്നാൽ ആ ഭാഗം കലിസംഖ്യയെ സുചിപ്പിക്കുന്നതായി രാമൻനമ്പിടി അദ്ദേഹത്തിൻെ വ്യാഖ്യാനത്തിൽ പറഞ്ഞുകാണുന്നില്ല.

രാമനാട്ടത്തിൻെറ ഉദയം കൃഷ്ണനാട്ടത്തിന്റെ ആവിൎഭാവത്തിനു മേലായിരുന്നു എന്നുള്ളതു നിസ്തൎക്കമാണല്ലോ. കൃഷ്ണനാട്ടത്തിന്റേയും പൂൎവ്വഭാരതചമ്പുവിന്റേയും കൎത്താവായ മഹാകവി കോഴിക്കോട്ടു മാനവേദൻ രാജാവ് ആ രണ്ടു ഗ്രന്ഥങ്ങളും നിൎമ്മിച്ച കാലം അവയിൽതന്നെ കലിസംഖ്യകളാൽ കുറിച്ചിട്ടുണ്ടു്. "പാപോദില്ലാലസോഽയം കലിഃ" എന്നു പൂൎവ്വഭാരതചമ്പുവിൽ കാണുന്നതിൽ നിന്ന് ആ ഗ്രന്ഥം കോല്ലം ൮൨൯-ലും "ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ" എന്നു കൃഷ്ണനാട്ടത്തിൽ കാണുന്നതിൽ നിന്ന് ആ ഗ്രന്ഥം കോല്ലം ൮൨൯ ാമാണ്ടു ധനുമാസം ൨൦-ാ൹ ഞായറാഴ്ച ദിവസത്തിലും ആണ് അവസാനിച്ചതെന്ന് ഊഹിക്കാം. കവി തന്റെ ഗുരുവായ ആനായത്തു കൃഷ്ണപ്പിഷാരടിയെ രണ്ടു ഗ്രന്ഥങ്ങളിലും സ്തുതിച്ചിട്ടുമുണ്ടു്.

അഘവിഹതികരാണാം കൃഷ്ണനാമ്‌നാം ഗുരൂണാ-
മനവരതമപാംഗപ്രാവൃഷേണ്യാംബുവാഹഃ
പ്രവിസരദനുകമ്പാവാരിസംഭാരസാന്ദ്രോ
മമ ഹൃദയമയൂരം നൎത്തയേദാത്തമോദം


(പൂൎവ്വഭാരതചമ്പു,


"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/15&oldid=202322" എന്ന താളിൽനിന്ന് ശേഖരിച്ചത്