ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഗിരിജാകല്യാണം
‌----------
പ്രഥമഖണ്ഡം

കനകനിറം പൂണ്ട ഘനകാരുണ്യമൂൎത്തെ!
മനകാമ്പിങ്കൽ വാ‍ണീടനഘ! കരിമുഖ!
ഗണനാസരണിയിലണയാഗുണഗണ!
ഗണനായക! പോറ്റി! തുണയായിരിക്ക നീ.
ഭണിതിമാതാവേ! നീ പിണിതീൎത്തരുളുവാൻ
മണിദീപികപോലെന്മനസി വിളങ്ങുക.
പരിഭൂതികളെന്നും വരുമൊ നമുക്കില്ലേ
ഗുരുഭൂതന്മാർ തുണ മരുഭൂമിയിങ്കലും?
ഗുരുഭാരതീഗുണപരിപാകങ്ങളോൎത്താൽ
സുരപാദപം തൃണം; സുരഭി കരഭിയാ‍ം
സുരമാമുനിനവഗ്രഹകാരുണ്യമിപ്പോ
ളൊരുമകലൎന്നിങ്ങു പെരുമാറണമെങ്കൽ.
ശരണം പ്രാപിക്കുന്നേൻ ധരണീസുരന്മാരെ-
ക്കരുണാനിധികളാം കവികൾ പലരെയും.
ആധിമാറ്റൂവാനെന്തു മേദിനീതലേ മരു-
ന്നാദിമകവിവചസ്വാദിമാവെന്നേയുള്ളൂ.
ആ രസമറിഞ്ഞല്ലോ ഭാരതം വ്യാസൻ ചൊല്ലി;
ദൂരെതൊ ഗിരാമതിൻ ചാരുത വിചാരിച്ചാ‍ൽ
ആളുകളിവരെന്നു മൂളുവിനനുവാദം
കാളിദാസാദികളേ! കേളികേൾപ്പാനും പാരിൽ.
സൽ‌പ്പുരാണാദി കേട്ടു മുപ്പുരാരാതികഥ
തപ്പുകൂടാതെ നിത്യമുൾപ്പൂവിലുറപ്പിച്ചാൽ
ഉൾപ്പരിതാപം നീങ്ങു;മഭ്യുദയങ്ങൾ വരും;
സൽ‌പുരുഷാൎത്ഥലാഭമപ്പുറം ദൂരമല്ല.
ഹര ശങ്കരേത്യാദി തിരൂനാമങ്ങൾ കേട്ടാ-
ലുരിയാടാതെ തൂഷ്ണീമിരിയെന്നാരും ചൊല്ലാ

G.P.T. 4472. 1000. 26-2-1100. B

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/20&oldid=203915" എന്ന താളിൽനിന്ന് ശേഖരിച്ചത്