ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം.
9

കഥിതം ധാതാവിനാൽ വിതഥമായീടുമോ ?
ഇയതാ വന്നൂ സുഖം നിയതമെന്നാകിലും
ക്രിയ താൻ കാണ്മോളവും ക്രിയതാം ദേവീപൂജാ."
എന്നെല്ലാം നിനച്ചുറച്ചിന്ദ്രാദിസുരന്മാരു-
മുന്നതാനന്ദം ഭക്ത്യാ പിന്നെയും ചെയ്തു സേവ.
നാകഭോഗങ്ങളെല്ലാമാകവേ ദേവിക്കാക്കി-
പ്പാകശാസനൻ പാരിലേകശാസനം വാണു.

വിണ്ണവർസേവക്ണ്ടു തിണ്ണമാനന്ദംപൂണ്ടു
പണ്ഡിക ജനിപ്പതിനൊന്നങ്ങു മുതിർന്നുടൻ
കണ്ണടച്ചിരുന്നള്ളുമിന്ദുചൂഡന്റെ മുന്നിൽ
കന്യകാവേഷംപൂണ്ടു നിന്നാളങ്ങൊരുദിനം.
സുന്ദരകായകാന്തികന്ദളംചെന്നുചേർന്നു
കണ്ണിണയുണർത്തുമാറെന്നുറച്ചണയുമ്പോൾ
ഒന്നങ്ങു കുളുർത്തുള്ളം മന്ദമസ്സമാധിയിൽ
നിന്നിറങ്ങിച്ചു ചിത്തം കണ്ണുകൾകൊണ്ടുസുഖം
മുന്നിലേ വിനീതയായ് വന്ദിച്ചു മന്ദാക്ഷിണി
കന്നൽനേർമിഴിയായ കന്യകതന്നെക്കണ്ടു
നിർണ്ണയമിയം പ്രയാ സുന്ദരി ദാക്ഷായണി
നിന്നതെന്നിന്ദുമൗെലിക്കന്നേരമുള്ളിൽത്തോന്നി.

"വന്നതാരോമലേ! നിന്നതെന്തടോ ! ദൂരെ
നിന്നുടൽ കാണാഞ്ഞെന്റെ കണ്ണുകൾക്കെത്ര ഖേദം !"
എന്നതുകോട്ടു ലജ്ഝവന്നതും നീക്കി വന്ദി-
ച്ചൊന്നുണർത്തിനാൾ ദേവി മന്ദഹാസവും തൂകി.
"ചന്ദ്രശേഖര ! വന്ദേ നിന്നെ ; നിൻപാദദ്വയം
മന്ദിരമെനി ക്കെന്നാലൊന്നിരക്കുന്നേനിന്നു.
നിന്ദകൾ കണ്ടേൻ നിങ്കലെന്നുടെ പിതാവിനു
വന്നകപ്പെട്ടതെല്ലാമിന്നഹംകൃതിമൂലം.
പന്നഗാഭരണ കേളന്തതുപറഞ്ഞിട്ട ?
ഛിന്നകണ്ഠനായവൻ പിന്നെജ്ജീവിതനായി.
മംഗളാകൃതേ! ശിവ! ശങ്കര! കൃപാംകുര-
മെങ്കലുണ്ടെന്നു വന്നു; സങ്കടംതീർന്നു പാരിൽ.
നിൻവശേ നില്ക്കേണം ഞാനംൻവശേ മറ്റെല്ലാരു-
മെന്നതു ബോധിക്കായിവന്നിതു; പോരുമിനി.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/28&oldid=153845" എന്ന താളിൽനിന്ന് ശേഖരിച്ചത്