ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10
ഗിരിജാകല്യാണം

എന്തൊരുകുലേ പിറന്നന്തകാന്തക! നിന്നെ
സ്സന്തതം സേവിക്കാവൂയെയെന്നരുൾചെയ്തീടണം.
സ്വാതന്ത്രമെനിക്കരുൾകാകെങ്കൽ സ്റ്റേഹത്തിനാൽ
ഭീതം താവകം ചിത്തം പൂതം തേ കൃപയാലെ,
ജാതം കേവലമെനിക്കാതങ്ക,മേതെങ്കിലും
പാദങ്ങൾ ശുശ്രൂഷിപ്പാൻ, നീ തരികനുജ്ഞയേ,
തന്നിലെന്നാകിൽച്ചൊല്ലാം വന്നീടുമനർത്ഥവും
നന്ദീശപ്രിയ! നിനക്കെന്നാലുമില്ല ചേതം.
എന്നെയും നിന്നെയും നിയൊന്നെന്നു നിനച്ചീടും;
പിന്നെയാരുള്ള ലോകേ: വന്നീടും പ്രളയവും.
ഒന്നൊഴിയാതെ ചൊന്നേനെന്നഴലെല്ലാമിപ്പോൾ;
നിന്നഭിമതം മമ സന്ദേഹമില്ല കേൾപ്പാൻ,"

ഈവണ്ണം ദേവീഗിരം ദേവദേവേശൻ കേട്ടു
താപവുമുൾക്കൊണ്ടുടൻ പ്രീതിയോടരുൾചെയ്തു.
„സേവതേ നമ്മെപ്പതിദേവതേ!ഹിമഗിരി,
ദേവതാമൂൎത്തി, മേനാദേവിതൻ പ്രിയതമൻ.
ആഗ്രഹമവൎക്കുണ്ടു കേൾക്ക നീ പുത്രിയാവാൻ
കാൽക്ഷണംപോലും വൃഥാ പാൎക്കരുതിനിയെന്നാൽ.
ആക്കമോടവർക്കിന്നു യോഗ്യയാം കുമാരിയായ്
ശീഘ്രം നീ ജനിക്കണം മാൎഗ്ഗമിന്നതു നല്ലൂ.
ഇക്കഥയിപ്പോളാരും കേൾക്കയും വേണ്ടാതാനും;
സാക്ഷാൽഞാൻ നിന്മെയ് കണ്ടാലോൎക്കുമിച്ചൊന്നതെല്ലാം.
എങ്കിലങ്ങനേയെന്നു തങ്ങളിൽ പറഞ്ഞൊത്തു
പുംഗവാസനൻ സൎവ്വമംഗലാദേവിതാനും
സ്പർശനാദികൾ പുനർദ്ദശനത്തിങ്കലെന്നു
ദൎശനംവച്ചു താപകർശനം ലഭിച്ചവർ
പ്രിഞ്ഞ വൃത്തമേതുമറിഞ്ഞീലാരുമതു
വിരിഞ്ചവിരചിതപ്രപഞ്ചസാക്ഷികളിൽ.

അക്കാലം ചിൽക്കാതലിൻ തൃക്കാൽവിന്യാസംകൊണ്ടു
സൽകാരയോഗ്യൻ മഹാഭാഗ്യവാൻ ഹിമഗിരി
ആചന്ദ്രതാരം മേലിലാശയേ തനിക്കൊരു
ലേശവും ക്ലേശാങ്കുരമേശരുതെന്നു നിത്യം
ആശയുണ്ടാകുന്നതുമീശങ്കൽ സമർപ്പിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/29&oldid=153844" എന്ന താളിൽനിന്ന് ശേഖരിച്ചത്