ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രഥമഖണ്ഡം
13

ഹൃദ്രു ജാദരിദ്രാണൻ മുദ്രസദരിദ്രാണൻ,
രുദ്രകാമിനീമറിഞ്ഞുദ്രസം കൂപ്പി വാഴ്ത്തി.
'കുൎമ്മ ഹേ നമസ്കാരമംബ ! ഹേ ! പ്രസീദ മേ,
സുംഭഹേവാകിലോകസ്തംഭഹേതവേ തുഭ്യം.
നിൎമ്മദേ ! നിത്യോന്നതേ ! ശൎമ്മദേ ! ശോണാധരേ !
ധൎമ്മദേവതേ ! കംബുനിൎമ്മലാശയേ ! ജയ.
പാരിൽ നീളെയും വ്യാപ്താ പാലിൽ നെയ്‌പോലെ പാ-
നീലരത്നാഭാ ദീപ്തം ബാലികാരൂപം പ്രാപ്താ [ർത്താൽ
ഭൂലതാസൃഷ്ടലോകപാലനത്തിനോ ചൊൽ നീ
നീലലോഹിതവാമേ ! കാലമോ ലീലായിതേ ?
പാലമോ ഭവാൎണ്ണവേ ! കോലമിക്കാണായതും?
ശീലമോ നിൻചില്ലിക്കു പാലനം ജഗത്തിന്റെ ?
തൽക്കാലോചിതയുക്തിതൎക്കാലോചിതം വേദം
ഭൎഗ്ഗലാളിതം തവ തൃക്കാലോ തിരവതും ?
അൎക്കാദിപ്രിയമാണം ദിക്കാലനിവേദനം
സൽക്കാരപൂൎവ്വം ത്വയാ ദൃക്കാലോ നിയോജിതം ?
തൃക്കാലോടണവതോ തിക്കാലാവതല്ല മേ;
ദുഃഖാലാവതു കേണെൻ; വൈക്ക ലോചനമെങ്കൽ.
ദുൎഗ്ഗേ ! ദുൎഗ്ഗൎവദൈത്യവൎഗ്ഗവിച്‌ഛേദിഖൾഗേ !
മൽഗേഹം പാഹി ഭദ്രേ ! മുൽഗരശൂലോദഗ്രേ !
അംബികേ ! മമ ഹൃദി ചിന്മയമിദം രൂപ-
മുന്മിഷേദനാരതം കന്മഷവിഷൗെഷധം
ധൗെമ്യനാരദാദീനാം ബ്രാഹ്മണദേവർഷീണാം
ചാർമ്മണം കൺകൊണ്ടാകിൽ കാണ്മാനും കിട്ടാ നിന്നെ.
വാങ്മനസാതിഭൂമിം ത്വാം മനീഷികൾ ചൊല്ലൂ;
ഞാൻ മഹാജാല്‌മനിന്നു കാണ്മതിന്നാളായ്വ‌ൎന്നു.
ആണ്മയെന്നമ്മേ കിം മേ ? കാണ്മനോ ? മൗെഢ്യം ദൃഢം;
തീൎമ്മ കേളൊന്നേ യാവേ; മാം മഹേശ്വരി ! പാഹി !
പ്രാൿശുദ്ധം മനോ; മമ വാൿശുദ്ധിയിപ്പോൾ വന്നു;
ദ്രാക് ശാധി ദേഹശുദ്ധൈ ദാക്ഷിണ്യദയാനിധേ ! ”

ഇപ്രകാരത്തിലോരോന്നുൾപ്രകാശേന ചൊല്ലി-
ത്തൽപ്പദേ വീണു തൊഴുതല്പകാലം നില്ക്കുമ്പോൾ
നില്പൊരു ഗിരീന്ദ്രനോടപ്പൊഴുതരുൾചെയ്താ-

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/32&oldid=154021" എന്ന താളിൽനിന്ന് ശേഖരിച്ചത്