ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ദ്വിതീയഖണ്ഡം.
23

ചിത്രമവിടുന്നു പോയവരാരുമേ
ചിത്തമാളായീല്ല കൊണ്ടുപൊയ്ക്കൊള്ളുവാൻ.
"കാറൊളികാന്തിയും കൂരിരുൾകൂന്തലും
ഭൂമി കാരുണ്യധാരാളകടാക്ഷവും
ചാരു മൃദുഹാസമെന്നിവ കണ്ടങ്ങു
പാരമാനന്ദിച്ചു നിന്നോരളവഹോ!
ആരി ശാസിച്ചിട്ടു ദൂരത്തു പോന്നു നാം
നീരസമായിനി നേരവും പോകുമോ?
പെട്ടെന്നിനിയുമവിടെയ്ക്കു പോകെണം
തൊട്ടല്ലലൗെകികം നാളയെന്നേ വരൂ."
വിഷ്ടപവാസികൾക്കിങ്ങനേ സന്തത-
മൊട്ടല്ലൊരൗെൽസുക്യമെന്നേ പറയാവൂ.

നീരദശ്യാമളകോമളഗാത്രിയെ
മാറിലെടുത്തുചേൎത്താരോമലിച്ചുടൻ
പാരം ചുരന്ന മുസകൊടുത്താനനം
ചാരുസ്മിതം കണ്ിടുന്നിതു മേനയും
പുണ്യവാനായോരു പൎവ്വതരാജനും
കണ്ണുകൾകൊണ്ടു മകളെയും കണ്ടിരു
ന്നന്തമില്ലാതൊരാനന്ദവാരിന്നിധൗെ
മന്ദരംപോലേ മറിഞ്ഞു മുഴുകിനാൻ
കാലേ യഥോചിതം പുത്രിക്കു മന്നവൻ
കാളിയെന്നിങ്ങനേ പേരിട്ടു കൗെതുകXX
പാൎവ്വണചന്ദ്രാതിശയ മുഖിതന്നെ
പ്പാൎവതിയെന്നു വിളിപ്പരെല്ലാവരും
മേനയാം ദേവി വിളിപ്പതുമയെന്നും
മാനിനിമാരെല്ലാമുണ്ണിയുമXXX
നാരായണന്റേ ഭഗിനിയെന്നോൎക്കയാൽ
നാരായണിയെന്നു നാകനിവാസികൾ
ദുൎഗ്രഹമാഹാത്മ്യശാലിനിയെന്നിട്ടു
ദുൎഗ്ഗയെന്നോതി മുനികളെല്ലാവരും
സീമയില്ലാതഗുണഗണനിൎമ്മിത-
നാമസഹസ്രമവൾക്കായി മേൽക്കുമേൽ.
നന്നായിക്കുളിപ്പിച്ച ഭസ്മം തൊടിയിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/42&oldid=154032" എന്ന താളിൽനിന്ന് ശേഖരിച്ചത്