ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി
ദ്വിതീയഖണ്ഡം
27

നെല്ലമരിയുമുമിയുമിരിപ്പതിൽ
നല്ല രസമിവൾക്കേകീ കരിക്കയിൽ
പല്ല നാലഞ്ചുണ്ടു വന്നിട്ടതുകൊണ്ടു
കല്ലും കുടിപ്പാൻ മടിയില്ല കിട്ടുകിൽ
ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-
രംഗനമാർകളോടമ്മ പറകയും
തിങ്ങിന മോദാലവർചെന്നെടുക്കയു-
മിംഗിതം പൈതല്ക്കു മറ്റൊന്നു കാൺകയും
മണ്ടി മറ്റെങ്ങാനും കൊണ്ടെക്കളിപ്പിച്ചു
കൊണ്ടുവന്നമ്മതൻ കൈയിൽ കൊടുക്കയും
കൊഞ്ചിയുംവച്ചുമെടുത്തു കളിപ്പിച്ചു-
മഞ്ചുമാസം കഴിഞ്ഞന്നു ഗിരിവരൻ
മോദസമ്മേളിതം ജഞാതിസമ്മാനമോ-
ടോദനപ്രാശനം ചെയ്തു യഥാവിധി
ദേവതായക്ഷഗന്ധവ്വാദിദത്തമാം
കൈവള വേത്തിൽ കരഞ്ചികൾ ന്ത്രപുരം
മെയ് മേൽ തൊടിയിച്ചു വച്ചതങ്ങുച്ചത്തിൽ
മാമേരു വേറെയൊന്നെന്നു തോന്നീ തദാ
ഒട്ടുമേ വൈക്കില മുട്ടുകുത്തി നട-
ന്നിഷ്ടമായ് പ്പിച്ചനിന്നൊട്ടു വീണന്തരാ
ഒട്ടുനടക്കു, മെടുക്കുന്നതപ്രിയം
പെട്ടെന്നു മണ്ടിനടന്നു തുടങ്ങിനാൾ
കഷ്ടം ജനനമെടുത്തതു മൂലമായ്
വിഷ്ടപമാതാവുമൊട്ടുപെട്ടു പണി
അവ്യക്തവണ്ണവചനങ്ങൾ പുഞ്ചിരി
നിർവ്യാജകാരുണ്യമെല്ലാജനത്തിലും
സവ്യാപസവദിഗ് ഭേദവിഭാഗവു-
മുവ്വീധരേന്ദ്രസുതയ്ക്കുളവായ്പന്നു
കങ്കണകിങ്കിണീകാഞ്ചികാന്ത്രപുര
ത്സംക്വണിതാകൃഷ്ടസവ ലാകാന്തരാ
അങ്കണംതോറുമങ്ങാളീസമാവൃതാ
രിംഖണം ചെയ്തു കളിച്ചു തതഃപരം
അവ്വണ്ണമാണ്ടു രണ്ടെത്തിയനന്തരം

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/44&oldid=154034" എന്ന താളിൽനിന്ന് ശേഖരിച്ചത്