ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
28
ഗിരിജാകല്യാണം

വിദ്യാവിനോദേ വിദഗ്‌ദ്ധമാരെത്രയും
ഭൃത്യാഭിമാനം വിടാതെ നടപ്പവർ;
പൌരുഷാദേവ സമ്പത്തുകളും നല്ല
ചാരുതാസൌഭാഗ്യസിദ്ധികളും തഥാ
കണ്ണു കൈകാൽ ചെവിയെണ്ണമിരട്ടിയാ-
മെന്നുതോന്നുംവണ്ണമുണ്ണിയുമയ്ക്കഹോ.
നിത്യവും കാലേ കുളിച്ചു നിയമേന
ഹൃദ്യം ചെറുചേല ചാൎത്തിക്കുറിയിട്ടു
ഭക്തിയോടേ ശിവപൂജ നമസ്‌ക്കാര-
മിത്യാദി കൃത്യങ്ങളോരോ വ്രതങ്ങളും
വിദ്യാപരിശ്രമം വിദ്വൽസഭാജനം
ഭൃത്യസംഭാവനം മദ്ധ്യേ കളികളു
ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ
വ്യ‌ൎത്ഥമരക്ഷണം പോലുമില്ലാതെയായ്
ചിന്നിച്ചിതറിച്ചുരുണ്ടിരുൾകൂന്തലും
പിന്നിൽക്കഴുത്തു കവിഞ്ഞു വളരവേ
പൊന്നുമണിക്കുരടിട്ടിരുകാതിലും
മിന്നുംമണിമോതിരം പൂണ്ട കണ്ഠവും;
തോൾവള കൈവള രത്നാംഗുലീയങ്ങ
ളാവൊളം ചേൎന്നതികോമളം കൈയിണ:
സഞ്ജാതഗുഞ്ജാൎദ്ധശങ്കാങ്കുരം കുചം
പൊൻചായമായ തിരുവുടയാടയും;
മഞ്ജുമണികാഞ്ചി പാദകടകവും
ശിഞ്ജാനമാകവേ സഞ്ചാരചാതുരി
കണ്ടവൎക്കെല്ലാം കുതൂഹലവിസ്മയം
പണ്ടേതിലേറെയുമുണ്ടായിതന്നഹോ.
കണ്ടവർ കൊണ്ടോടിയോരോന്നു ചോദിക്കിൽ
മിണ്ടാതെ നില്ക്കും; കുറയെപ്പറകിലാം;
ലജ്ജാവിവശത്വമുളളിൽ മുളച്ചിതു
തച്ചാതിഗൂഢമൊളിച്ചായി ഭാവവും.

ഒന്നുരണ്ടാണ്ടുടനിങ്ങനേ ചെന്നപ്പോൾ
വന്നിതു കാലം വയോരാജിമദ്ധ്യഗം
ഈശ്വരക്ഌപ്തക്രമാതിക്രമം വെടി-


∗'ഇരട്ടിയോ'(പാഠാന്തരം).

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/47&oldid=154037" എന്ന താളിൽനിന്ന് ശേഖരിച്ചത്