ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുദ്ദാന്തഹാ വേദസിദ്ധാന്തവിഗ്രഹൻ;;
 വിത്താധിപസഖൻ വിദ്യാമഹാനിധി;;
വിദ്ധ്വസ്തപാപൻ വിചിത്രപരാക്രമൻ;;
ഗീദ്ദേവതേശജനാർദ്ദനദുഗ്ഗമൻ;;
ശാസ്ത്രപ്രമേയൻ ശർദിന്ദുകാന്തിമാൻ;;
വ്യാപ്തൻ ജഗദ്വാസിനാമുളളിലക്ഷയൻ;
ക്ഷേത്രജ്ഞനാദ്യന്തഹീനൻ പരൻ പൂമാൻ
പൂത്തേഷ്ടദത്താദിനാനാസുകൃതിനാം
പ്രാപ്തവ്യദാസ്യൻ പരബ്രഹ്മനിഷ്കളൻ
ശ്രീമഹാദേവൻ ഗിരിശൻ സദാശിവൻ
ജാമാതൃഭാവം തവാംഗീകരിഷ്യതി
ക്ഷേമായ ലോകസ്യ കാമാരിയോമം
വാമാംഗവും വാങ്ങുമാമോദപൂർവ്വകം
മാമാസ്തൂതേഖോദമേതാദൃശോൽസവം
കാണ്മാൻ ഭവാനും നമുക്കും തരം വരും
സാമോദമിഷ്ടം നിനക്കും ധീമാൻ;പ്രസീദ നീ
ഈവണ്ണമീരിതം ദേവമുനീന്ദ്രനാ
ലാകർണ്യകന്യകാ നിന്നോളധോമുഖീ
കാമന്നരാതിപോലാപന്നവൽസല
നേവം നണിച്ചെന്തുകേട്ടതെന്നോർമ്മയാ
ഭാവം നിറംകേട്ടു യാവന്നഗാത്മജ
യ്കാവന്നശങ്ക തത്താതനുമുൾ പ്പൂക്കു
താവന്നമിച്ചു തദ്ഭാവം നിരീക്ഷിച്ചു
മേവുന്നയോഗിയനന്ദമേകീ നിൻ വാക്കുകൾ
ആവുന്നതാനന്ദമേകീ നിൻ വാക്കുകൾ
നോവുന്നവാറെന്തു കേട്ടതു രണ്ടുതു?
കാമന്നപായമുണ്ടോ വന്നുയ ശങ്കരൻ
ഭീമൻ നിജനാമിപ്പൊളെടുത്തിതോ?
ജീവൻ കൊടുത്തിതോ ജീവലോകത്തിനു?
പൂവമ്പനോടീശനേവം തുടങ്ങുമോ?
ശൈവൻ നറുമവർസായക നെത്രയും
ദേവങ്കളെന്തു പിഴച്ചിതവനഹോ?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/57&oldid=160375" എന്ന താളിൽനിന്ന് ശേഖരിച്ചത്