ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൂനൃതാ നിൻഗിരോ നാനൃതാ ജാതുചിൽ
ഞാനതു ചിന്തിച്ചു ദീനതയ്കൌഷധം
സ്ഥാനമല്ലാഞ്ഞുദാസീനതായാ മുനേ!
സ്വാനതേ തേ മയി ജ്ഞാനതേജോനിധേ!
ഉത്തമസത്തമനദ്ധേന്ദുശേഖരൻ
ചിത്തജശത്രുല‌വെന്നിത്ഥമിപ്പോൾ ഭവാൻ
ഉക്തവാനായതിന്നർത്ഥമരുൾ ചെയ്തു
തപ്തം തണുപ്പിക്ക ചിത്തമെന്നർത്ഥയേ.
  ഇങ്ങനേ കേട്ടളവിംഗിതജ്ഞൻ മുന
ശങ്കിതം പൃഷ്ടം തുടർന്നതറിയിപ്പാൻ
"സങ്കേതഭ്രമേ! ഗുണങ്ങൾക്കു ഹേ സഖേ!
ശങ്കയുണ്ടായതു സംഗതം തന്നെ കേൾ.
ഭംഗം മനോഭവനങ്ങുവന്നു ഭൃശം;
തിങ്ങൾ തികഞ്ഞില്ലതെങ്കിലും നിന്നോടു
വല്ലവരും വന്നു ചൊല്ലാതിരിക്കയി-
ല്ലല്ലോ നിനച്ചു ഞാൻ ചൊല്ലിയതിങ്ങനെ.
സങ്കടം വന്നു പറവാൻ മടികൊണ്ടു
ശങ്കേ ധരിച്ചവരാരും വരാഞ്ഞതും.
എങ്കില്ലതാദിയേ ചൊല്ലാം ചുരുക്കി ഞാ-
നംഗജഭംഗ,മസംഗതി സംഗതം,
ദൂരെ മനസ്സിനും വക്കിനും വാഴുന്ന
കാരുണ്യവാരിധി നാരായണപ്രിയൻ
വാരണാസീപതി പാരം പ്രസാദിച്ചു
ശൂരപത്മാസുരധ‌ഘോരതപസ്സിനാൽ
ആയിരത്തെട്ടു ബ്രഹ്മാണ്ഡങ്ങൾ നല്കിനാ-
നാധിപത്യത്തിനവനുള്ള നാളേയും
അത്രയെല്ലാം ചെയ്തതെത്രയും കഷ്ടമെ-
ന്നത്ര നീയോരായ്ക; രുദ്രദോഷം മൃഷാ.
സന്തതം രോമകൂപങ്ങളൊന്നിലു-
ണ്ടന്തമില്ലാതൊളം ബ്രഹ്മാണ്ഡമീദൃശം.
താൻതന്നെ കല്പിച്ചവരതിലൊക്കെയും;
ഭ്രന്തെന്നു തോന്നായ്ക നേരു ചൊല്ലുന്നു ഞാൻ.
ആയിരത്തെട്ടതിലേകനു നൽകിയാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/58&oldid=160376" എന്ന താളിൽനിന്ന് ശേഖരിച്ചത്