ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്ദി നിനച്ചു നിന്നൊന്നു ചൊന്നാൽ തദാ
നിൽപ്പിൻ നികടേ പരിഭ്രമമെന്തിനു?
നിഷ്ഫലമന്നോടു ജല്പിതമിദൃശം
അപ്രതികാരമായൊന്നില്ലധീശനോ
വിപ്രതീസാരമിന്നിങ്ങൾക്കു വേണ്ടതും
മത്ഭരം മറ്റെന്തുവേണ്ടൂ വിശേഷിച്ചു
വിൽപ്പതിസേവയ്ക്കു വസരം ചോല്ലുവൻ
പുഷ്പബാണന്നോ കടപ്പാൻ തടവില്ല
നില്പതെന്തേ പുറത്തെന്നുടേ ദോഷമോ
ചെററങ്ങവസരം കണ്ടാലുണത്തിച്ചു
മററുള്ളവരെ ഞാനേററു കടത്തുവൻ
കാവലായ് വാതുക്കൽ നിൽക്കുന്നവനൊടെ
ന്താവലാതിപ്രകാരം പറഞ്ഞീടുന്നു!
ശങ്കരകിങ്ങരവാക്കു കേട്ടിങ്ങനേ
ശങ്കിച്ചു തത്രൈവ ഞങ്ങളും നിൽക്കും വിധൌ
ശങ്കാവിഹീനനായ് തൻകാമിനിയോടു
മംഗജൻ വില്ലമായങ്ങു കടന്നുപോയ്
സാഹസം ചെയ്തൊലാ കാന്ത നീ യെന്നവൾ
സാഹസമല്ലിതെൻ കായ്യ മെന്നാനവൻ
ന്യഗ്രോധമൂലേ സനകാദികളോടും
തെക്കുനോക്കിക്കൊണ്ടിരിക്കുന്ന ദേവന്റെ
മിക്കതുമന്തികേ പുക്കു വലത്തുചെ-
ന്നഗ്രേ സമീപത്തു കണ്ടു തദ്രൂ പവും
പിംഗജടാഭരം തിങ്കൾശകവവു
മങ്കിമിഴിയും ഭുജംഗക്കുഴയിണ
രാപ്പകൽമുലമാമീക്ഷണയുഗ്മവം
രൂപ്യകളാ ഗികദിപ്രയാം നാസയും
ഹൃദ്യരത്നാദർശതുല്യകപോലങ്ങൾ
വിദ്രമകാഞിവിശിഷ്ടമോഷുദ്വയം
വിദ്ര മകാഞിവിശിഷ്ടലോഷുദ്വയം
നീലമാം കണുവും നാലു തൃക്കൈകളും
ബാലമൃഗടങ്കശൂലചിൻമുദ്രയും
മാലാഭസിതസമ്മേളിതം മാവ്വിടം
ചേലയായിച്ചേത്ത ശാർദ്ദ ലചമ്മാഭയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/66&oldid=160384" എന്ന താളിൽനിന്ന് ശേഖരിച്ചത്