ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പോലേ ഭയലീനലോലാസുരവാഹം
  ഇത്തരമോരോന്നരുളിദ്ദയാനി
തത്രൈവ ചിത്രം മറഞ്ഞു മഹേശ്വരൻ
മൂർത്തികൾ മറ്റിരുപേരെയും കണ്ടീല
വിദൃയറിയരുതീശ്വരന്മാരുടെ.
ഉള്ളിൽബ്ഭയം പോയി നല്ല സന്തോഷമായ്
തെല്ലിനിയും പാക്ക വല്ലതുമെന്നായി
വെള്ളിമലയിൽ മറ്റെല്ലാവരും വാണു
കൊല്ലുമേ മേരുമേൽച്ചെല്ലുകിൽ ദാനവൻ
അല്ലേ ഹിമാലയ!വല്ലനാളെങ്കിലും
കല്ലെഴുത്തായിമിക്കല്യാണസംഗതി.
മല്ലിഷുവൈരീതി ചൊല്ലി ഭവാനോട-
തല്ലി വചോഹേതു?കില്ലീഷലെന്തിനി?
ചില്ല്വനമല്ലിനിത്തൊല്ല പലതുണ്ടു
സല്ലാപലീലയ്കിതല്ലാ സമയമോ
വല്ലതെ ലോകങ്ങളെല്ലാമലയ്കുന്നു
വില്ലാളി മന്മഥൻ നല്ലാൾമരിക്കയാൽ
എല്ലാരെയും പോലെയല്ലാ നമുക്കിനി-
ച്ചൊല്ലാമിനിക്കേൾക്ക നല്ലോരു സാരവും
എല്ലായില്ലം വേണ്ടതൊലാ മനോഭംഗ
മുല്ലാസശീലന്നു തെല്ലാകിലും തവ.
ഇല്ലോകസൊന്ദയ്യകല്ലോലസാഗര
മല്ലോ ഹരാംഗമിതെല്ലാക്കണക്കിലും,
ഫുല്ലായിതം നഗമെല്ലാമിരുന്നിട്ടു
മില്ലാഫലമെന്നു മല്ലാരിനന്ദനൻ
ശല്യവ്യഥക്കൊണ്ടു കല്യമുടൽവെടി-
ഞ്ഞുള്ളിൽക്കുടിക്കൊണ്ടിതല്ലോ ശിവന്നവൻ
തെല്ലല്ലധീശനു വില്ലങ്ക, മത്തപം
തല്ലികളയുമനുല്ലംഘ്യവിക്രമൻ.
കൊല്ലുമേ വൈരിയെന്നല്ലയോ സംഭ്രമ-
മില്ലതെന്നാലവൻചൊല്ലിലാമേവരും.
ഇല്ലന്തരമതോത്തുള്ളം തണുക്ക നീ
ന്നില്ലം തണുക്കഹോ;വല്ലന്തിയെന്തിനി?












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/74&oldid=160392" എന്ന താളിൽനിന്ന് ശേഖരിച്ചത്