ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങാതമായവർക്കങ്ങയച്ച സമം
പാദാന്തപാതാനീ വേണിയഴിച്ചിട്ടു
ഖേദാന്ധമൂകമാരായീ നിന്നതാളിമാർ
സേകവും ചെയ്തങ്ങനേ വടപ്പാൽകൊ​​ണ്ടു
കൈകളാൽ കുത്തിപിരിച്ച ജടകളും.
കോടീരവും ചീരശാടീയുഗളവും
കൂടി മേളം ഭസ്മപാടീരപുണ്ടവും
രുദ്രാക്ഷമാലയും വേഷമേതാദ്രശം
നിദ്രാക്ഷയമേകി താപന്നചേതസാം
ന്നെങ്ങൾചെയ്തപണ്ണയയയ്ക്കയാ
ലന്യസഖീജനം ചെന്നു പുക്കു പുരേ
അത്ര ജയയും വിജയയുമെന്നിയേ
സത്രമാകാ പപോവിഘ്നമെന്നാളുമ
താനുമവരുമായ് കെട്ടിച്ചമച്ചിതു
പാനീയസന്നിധൌ നല്ലോരുടജവും
സ്റ്റാനമരുണോദയത്തിനു മുന്നമേ
ദീനതയെന്നിതെ നിത്യം നിയമമായ്
ധ്യാനം ജപം ഹോമജേവപൂജാതിഥി
മാനനം ന്ത്യം ത്രിഷവണസ്റ്റാനവും
നാനാവിടപീലതാബീജവാപവും
ദീനമ്രഗപക്ഷിയൂദസൗഹാർദ്ദവും
കന്ദഫലമൂലനീവാരസഞ്ചയ
മെന്നുവേണ്ടാ ബഹുക്രത്യം നിരാകുലം
ഒട്ടാവതോരോന്നു മുട്ടാതെ ചെയ്തുകൊ-
ണ്ടിഷ്ടാന്തരായൌഘകട്ടാകചേഷ്ടിതാ
പട്ടാംഗപാശേന പെട്ടാൾ പിടി മുനി
ദ്രഷ്ടാന്തനാനാർത്ഥമഷ്ടാംഗയോഗവും
നിത്യം യമങ്ങൾനിയമങ്ങളാസനം
പ്രത്യേകശീലനം പ്രാണായമാനവും
പ്രത്യാഹരണവും പ്രതിക്ഷസിദ്ധമായ്
സിദ്ധാന്തധാരണാ ധ്യാനം സമാധിയും
പത്ഥ്യ തനിക്കിതെന്ന ത്യന്തമാസ്ഥയാ
ശക്യാനുഗുണേന്യ നിത്യാനുശാസനാൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/81&oldid=160399" എന്ന താളിൽനിന്ന് ശേഖരിച്ചത്